

First Published Dec 10, 2023, 5:23 PM IST
അടുക്കളയില്‍ നിത്യവും പാചകത്തിന് ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് ഉള്ളി. കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഈ മഞ്ഞുകാലത്ത് ഉള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ഉള്ളിയില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഞ്ഞുകാലത്ത് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രണ്ട്…
വിറ്റാമിന്‍ സി അടങ്ങിയ ഉള്ളി കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മൂന്ന്…
ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത തടയുന്നതിനും ഉള്ളി സഹായിക്കും.
നാല്…
ഉള്ളിയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്.ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.
അഞ്ച്…
സള്‍ഫര്‍ ധാരാളം അടങ്ങിയ ഉള്ളി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ആറ്…
ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഏഴ്…
ഉള്ളിയിലടങ്ങിയിരിക്കുന്ന സെലീനിയം വിറ്റാമിൻ ഇയുടെ ഉത്പാദനം കൂട്ടുന്നു. ഇത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിത്തും.
എട്ട്…
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഉള്ളി ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.
ഒമ്പത്…
ഉള്ളിയിൽ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടിങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated Dec 10, 2023, 5:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]