
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ മേൽപ്പാലത്തിന് സമീപം വെച്ച് കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയ പ്രതിയുടെ താമസസ്ഥലത്ത് നിന്ന് വീണ്ടും കഞ്ചാവ് കണ്ടെടുത്തു. ഇയാൾ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
കാസർകോട് ബദിയടുക്ക കോബ്രജ ഹൗസിൽ ശ്രീജിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരം ഫറോക്ക് പൊലീസിനും ഡാൻസാഫിനും ലഭിച്ചത്. തുടർന്ന് പ്രതിയെ കുറ്റിക്കാട്ടൂരിലെ സ്വകാര്യ കെട്ടിടത്തിൽ എത്തിച്ച് മുറി തുറന്നു പരിശോധിച്ചപ്പോഴാണ് പൊതിഞ്ഞുവെച്ച നിലയിൽ ഏഴ് കിലോ മുന്നൂറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വലിയതോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി.
Also Read: റെയിൽവേ സ്റ്റേഷനിലെത്തിയ പൊലീസ് നായ ഓടിയത് സമീപത്തെ വീട്ടിലേക്ക്; പിന്നാലെ പാഞ്ഞ് പൊലീസ്, ടെറസിൽ കഞ്ചാവുചെടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]