
മുംബൈ: ഹിന്ദിയിലെ ഏറ്റവും വലിയ ദീപാവലി റിലീസാണ് ടൈഗര്‍ 3. സല്മാന് ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍. ഇന്ത്യന്‍ രഹസ്യ ഏജന്റ് അവിനാശ് റാത്തോഡായി വീണ്ടും സല്മാന് എത്തുന്നു. വൈആര്‍എഫ് സ്പൈ യൂണിവേഴ്സില് പെടുന്ന ചിത്രമാണ് ടൈഗര്‍ 3. നവംബര്‍ 12 ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഒരാഴ്ച മുന്‍പ് തന്നെ ചിത്രത്തിന്റെ പ്രീബുക്കിംഗ് ആരംഭിച്ചിരുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ചിത്രത്തിന്റെ പ്രീബുക്കിംഗ് 15 കോടി കടന്നിരിക്കുകയാണ്. ഇതിനകം 1.99 ലക്ഷം ടിക്കറ്റുകള്‍ ടൈഗര്‍ 3ക്കായി വിറ്റുപോയി എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നത്. ദേശീയ തലത്തിലുള്ള വിവിധ മള്‍ട്ടിപ്ലസുകളിലെ കണക്കാണ് ഇത്. റീലീസ് ദിവസവും അതിന് അടുത്ത ദിവസത്തെ കണക്കും ചേര്‍ത്താണ് 15 കോടി ചിത്രത്തിന് പ്രീബുക്കിംഗ് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ പഠാന് ഉണ്ടായത് പോലെ ഒരു തള്ളിക്കയറ്റം പ്രീബുക്കിംഗില്‍ ടൈഗര്‍ 3 ഉണ്ടാക്കുന്നില്ലെന്നത് സത്യമാണ് എന്നാല്‍ ദീപാവലി അവധിക്കാലത്ത് വലിയ പ്രതീക്ഷയോടെയാണ് ചിത്രം നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ഇറക്കുന്നത്.
യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ, പഠാന് ശേഷമുള്ള ചിത്രം എന്നതാണ് ടൈഗര്‍ 3 ന്റെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ്. വൈആര്‍എഫിന്റെ സ്പൈ യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമായിരുന്നു 2012 ല്‍ പുറത്തെത്തിയ സല്മാന് ഖാന് ചിത്രം ഏക് ഥാ ടൈഗര്‍. 2017 ല്‍ രണ്ടാം ഭാഗമായി ടൈഗര്‍ സിന്ദാ ഹെ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് സല്‍മാന്റെ ടൈഗര്‍ എന്ന് വിളിക്കപ്പെടുന്ന അവിനാഷ് സിംഗ് റാത്തോഡ് നായകനാവുന്ന ചിത്രം എത്തുന്നത്. പഠാനില്‍ അതിഥിതാരമായി ഈ വേഷത്തില്‍ സല്മാന് എത്തിയിരുന്നു. ഇത്തരത്തില്‍ ടൈഗര്‍ 3യില്‍ ഷാരൂഖ് പഠാനായി എത്തുമെന്നാണ് വിവരം.
അതേ സമയം ഒക്ടോബര്‍ 27 ന് സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രമാണിത്. യു/ എ സര്ട്ടിഫിക്കേഷന് ലഭിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം 2.33 മണിക്കൂര്‍ ആയിരുന്നു. അതിലേക്ക് 2.22 മിനിറ്റ് ദൈര്‍ഘ്യമുള്ള അഡീഷണല്‍ ഫുട്ടേജ് കൂടി അണിയറക്കാര്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നതാണ് അത്.
ഇതനുസരിച്ച് ചിത്രത്തിന്റെ പുതുക്കിയ ദൈര്‍ഘ്യം 2.36 മണിക്കൂര്‍ ആയിരിക്കും. 1.10 മണിക്കൂര്‍ ഉള്ള ആദ്യ പകുതിയും 1.25 മണിക്കൂര്‍ ഉള്ള രണ്ടാം പകുതിയുമാണ് ചിത്രത്തിന്. എന്നാല്‍ കൂട്ടിച്ചേര്‍ത്ത അധിക ദൃശ്യങ്ങളില്‍ എന്താണ് ഉള്ളതെന്ന വിവരം അണിയറക്കാര്‍ പുറത്ത് പറഞ്ഞിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]