
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദോഹ- ‘പരിസ്ഥിതിയും സുസ്ഥിരതയും’ എന്ന പ്രമേയവുമായി നടക്കുന്ന ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് നവംബർ 20 മുതൽ 25 വരെ ദോഹയിലെ അൽ ബിദ്ദ പാർക്കിൽ നടന്നുവരുന്ന എക്സ്പോ 2023 ന്റെ കൾച്ചറൽ സോണിൽ നടക്കും. 2022-ൽ കത്താറ കൾച്ചറൽ വില്ലേജിലാണ് ഫെസ്റ്റിവൽ നടന്നത്.
അവിടെ 65 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 325 കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കലാ മേളകളിലൊന്നായ ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവൽ വൈവിധ്യമാർന്ന കലാ അനുഭവങ്ങൾ അവതരിപ്പിക്കും. ചിത്ര-ശിൽപ പ്രദർശനങ്ങൾ, യൂത്ത് ഇന്റർനാഷണൽ ആർട്ട് എക്സിബിഷൻ, ഖത്തർ കൾച്ചറൽ ടൂർ, ആർട്ട് പാനൽ ടോക്ക് ഷോ, ആർട്ട് കോൺഫറൻസ്, മാസ്റ്റർ ക്ലാസുകൾ, ക്രിയേറ്റീവ് ആർട്ട്, ശിൽപശാലകൾ, തത്സമയ പെയിന്റിംഗ് പ്രദർശനങ്ങൾ, സുസ്ഥിരവും കലാപരവുമായ ഫാഷൻ ഷോ, സാംസ്കാരിക സംഗീത സായാഹ്നം, നെറ്റ് വർക്കിംഗ് ഡിന്നറുകൾ, അവാർഡ് നൈറ്റ് തുടങ്ങി വ്യത്യസ്തവും നൂതനവുമായ വിവിധ പരിപാടികൾ സന്ദർശകർക്ക് പ്രതീക്ഷിക്കാം.
ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവൽ വെറുമൊരു കലാമേള യല്ല, അതൊരു വികാരമാണ്. ഗാലറികൾക്കൊപ്പം 65-ലധികം രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം കലാകാരന്മാരെ ഒരുമിച്ചു കൊണ്ടുവരുന്ന ഈ മികച്ച ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള കലാകാരന്മാരെ സ്വാഗതം ചെയ്യുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു -ഒരു സന്ദേശത്തിൽ, ക്യു.ഐ.എ.എഫ് മേധാവിയും ദി മാപ്സ് ഇന്റർനാഷണൽ ഡബ്ല്യു.എൽ.എൽ സ്ഥാപകയും പ്രസിഡന്റുമായ രശ്മി അഗർവാൾ പറഞ്ഞു.