കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂട്ടറിലെത്തിയ നരിക്കുനി സ്വദേശി അസീസാണ് വിദ്യാർത്ഥിക്ക് നേരെ അതിക്രമം നടത്തിയത്.
ഇയാളെ പൊലീസ് പിടികൂടി. ആളൊഴിഞ്ഞ വഴിയിൽ കൂടി നടന്ന് പോവുകയായിരുന്ന കുട്ടിയെ പ്രതി കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് അസീസ്.
വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ. പാലക്കാട് ഡിപ്പോയിലെ കണ്ടക്ടർ പത്തിരിപ്പാല സ്വദേശി പ്രദീപിനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
രാത്രി ഏഴിന് പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്.
ഗുരുവായൂർ സ്വദേശിനിയായ പെൺകുട്ടി സുഹൃത്തിനൊപ്പം ബസിൽ കയറി. നിറയെ യാത്രക്കാരുള്ള ബസിൽ സ്ത്രീകളുടെ റിസർവേഷൻ സീറ്റ് ലഭിച്ചത് ഒരാൾക്ക് മാത്രമായിരുന്നു.
കണ്ടക്ടറുടെ സീറ്റിന് തൊട്ടടുത്തുള്ള സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ടതോടെ പെൺകുട്ടി അവിടെയിരുന്നു. ഒപ്പം ഇരുന്ന കണ്ടക്ടർ യാത്രാമധ്യേ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചും മറ്റും മോശമായി പെരുമാറിയെന്നാണ് പരാതി. എതിർത്തെങ്കിലും പ്രദീപ് മോശം പെരുമാറ്റം തുടർന്നതോടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണെടുത്ത് കുട്ടി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു.
ഈസ്റ്റ് ഒറ്റപ്പാലത്ത് ബസെത്തിയപ്പോഴായിരുന്നു പെൺകുട്ടിയുടെ ഫോൺ കോൾ. കൺട്രോൾ റൂമിൽ നിന്നും ഒറ്റപ്പാലം പൊലീസിന് വിവരം ലഭിക്കുമ്പോൾ ബസ് പട്ടാമ്പിയിലെത്തിയിരുന്നു.
പട്ടാമ്പി സ്റ്റാൻ്റിലെത്തിയപ്പോൾ പ്രദീപിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതിന് പിന്നാലെ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
യാത്രക്കാർക്ക് പകരം സംവിധാനമേർപ്പെടുത്തി ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]