തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കും.
ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താൻ അധികാരമുള്ളതിനാലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
ഉണ്ണികൃഷ്ണൻ പോറ്റി, ഇയാളുടെ സഹായികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പത്തുപേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഗൂഢാലോചന, കവർച്ച, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]