ബെംഗളൂരു: പ്രണയിനിയുമായുള്ള വിവാഹത്തിന് പണം കണ്ടെത്താനായി ബന്ധുവിൻ്റെ വീട്ടിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബെംഗളൂരു സ്വദേശി ശ്രേയസ് (22) ആണ് പോലീസിൻ്റെ പിടിയിലായത്.
നാലുവർഷമായി പ്രണയത്തിലായിരുന്ന യുവതിയുമായുള്ള വിവാഹത്തിന് പണം ആവശ്യമായി വന്നതോടെ, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമകൂടിയായ ബന്ധു ഹരീഷിൻ്റെ വീട്ടിൽ മോഷണം നടത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. ഹരീഷിൻ്റെ വീട്ടിൽ പണവും സ്വർണവും സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്ന പ്രതി, സെപ്റ്റംബർ 15-ന് വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തുകയായിരുന്നു.
വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹെബ്ബഗോഡി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രേയസ് പിടിയിലായത്. പ്രതിയിൽ നിന്ന് 416 ഗ്രാം സ്വർണവും 3.46 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇതിന് ഏകദേശം 47 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]