പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമത്തിന് പ്രധാന പങ്കുണ്ട്. അന്നജത്തിന്റെ അളവ് കുറഞ്ഞതും ഗ്ലൈസെമിക് ഇൻഡക്സ് താഴ്ന്നതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് പ്രധാനം.
പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട ചില വിഭവങ്ങൾ താഴെ നൽകുന്നു.
1. വൈറ്റ് ബ്രെഡ് ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ വൈറ്റ് ബ്രെഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
അതിനാൽ ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതാണ് ഉചിതം. 2.
മധുരം ചേർത്ത വിഭവങ്ങൾ മധുരം അധികമായി ചേർത്ത കേക്കുകൾ, മിഠായികൾ, ചോക്ലേറ്റുകൾ തുടങ്ങിയ ബേക്കറി വിഭവങ്ങൾ പ്രമേഹ രോഗികൾ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 3.
പഴച്ചാറുകൾ പഴങ്ങൾ നേരിട്ട് കഴിക്കുന്നതിന് പകരം ജ്യൂസുകളാക്കി കുടിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് മധുരം ചേർത്ത പഴച്ചാറുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും.
4. റെഡ് മീറ്റും സംസ്കരിച്ച മാംസവും റെഡ് മീറ്റ്, സോസേജ് പോലുള്ള സംസ്കരിച്ച മാംസാഹാരങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കാം.
അതിനാൽ ഇവ ഡയറ്റിൽ നിന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കുക. 5.
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പ്രമേഹ രോഗികൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. 6.
ഉപ്പ് അധികമുള്ള ഭക്ഷണങ്ങൾ അമിതമായ ഉപ്പിന്റെ ഉപയോഗം രക്തസമ്മർദ്ദം ഉയർത്തുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവിലും വ്യതിയാനങ്ങൾ വരുത്താൻ സാധ്യതയുണ്ട്. അതിനാൽ ഉപ്പ് കൂടിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുക.
ശ്രദ്ധിക്കുക: ഏതൊരു ഭക്ഷണക്രമവും പിന്തുടരുന്നതിന് മുൻപ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെയോ ഡയറ്റീഷ്യന്റെയോ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]