മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.
വിദ്യാർത്ഥികളോട് ഹോസ്റ്റലുകൾ അടിയന്തരമായി ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ക്യാമ്പസിലുണ്ടായ അക്രമ സംഭവങ്ങളാണ് നടപടിക്ക് കാരണം.
ക്യാമ്പസിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

