ഭാര്യയുടെ അമ്മയുമായുള്ള അവിഹിത ബന്ധം ഭാര്യ അറിഞ്ഞതിന് പിന്നാലെ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് ഈ അസാധാരണ കുറ്റകൃത്യം നടന്നത്.
കഴിഞ്ഞ ആഴ്ചയിൽ സിദ്ധാപുര ഗ്രാമത്തിലെ വീട്ടിനുള്ളില്‍ 20 -കാരിയായ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് യുവാവിന്റെ ക്രൂരത പുറം ലോകമറിഞ്ഞത്. ശിവാനുയുടെ ഭര്‍ത്താവ് പ്രമോദും ശിവാനിയുടെ അമ്മയും തമ്മിലുള്ള അവിഹിതത്തെ കുറിച്ച് ശിവാനി ചോദ്യം ചെയ്തതാണ് കൊലയ്ക്കുള്ള പ്രകോപനമെന്ന് പോലീസ് പറയുന്നു.
അഞ്ച് വർഷം നീണ്ട ദാമ്പത്യം 2018 -ലാണ് പ്രമേദും ശിവാനിയും തമ്മിലുള്ള വിവാഹം.
അടുത്ത കാലത്തായി പ്രമോദും അമ്മയും തമ്മിലുള്ള ബന്ധം ശിവാനി അറിയുകയും അത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തെന്നും വീട്ടില്‍ എപ്പോഴും സംഘര്‍ഷം പതിനായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശിവാനി കൊല്ലപ്പെട്ട ദിവസവും വീട്ടില്‍ നിന്നും വഴക്കും ബഹളവും കേട്ടിരുന്നെങ്കിലും പതിവായിരുന്നതിനാല്‍ ആരും അന്വേഷിച്ചെത്തിയില്ലെന്ന് പോലീസ് പറയുന്നു.
Breaking UP man kills wife after alleged affair with mother-in-law,in Uttar Pradesh’s Kasganj district murdered his wife after allegedly falling in love with his mother-in-law.The illicit affair came to light after lewd photos of the two went viral on social media. pic.twitter.com/KyGGD77nsU — Instant Feed (@Hopes_times) October 9, 2025 കൊലയ്ക്ക് പിന്നാലെ നാടുവിട്ടു ശിവാനിയുടെ കൊലയ്ക്ക് പിന്നാലെ പ്രമോദും കുടുംബാഗംങ്ങളും ഗ്രാമം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
പിറ്റേന്ന് വീട്ടിലെത്തിയ ശിവാനിയുടെ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൊലയ്ക്ക് പിന്നാലെ പ്രമോദിന്റെയും അമ്മായിയമ്മയുടെയും സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ശിവാനിയുടെ ബന്ധവിന്റെ പരാതിയില്‍ പ്രമോദിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
പ്രമേദിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]