
അഹമ്മദാബാദിലെ കൃഷ്ണനഗറിലെ ഒരു തെരുവിൽ പട്ടാപ്പകൽ നടന്ന ഒരു കവർച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ആളുകളിൽ ഞെട്ടലുണ്ടാക്കുന്നത്. ഒരു കള്ളൻ സ്ത്രീവേഷം ധരിച്ചെത്തി 23 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
സ്ത്രീയുടെ വേഷത്തിൽ എത്തിയ മോഷ്ടാവ് മുഖവും മറച്ചിരുന്നു. ആ സമയത്ത് ഒരു സ്കൂട്ടറിൽ വെള്ളി ആഭരണങ്ങൾ നിറച്ച ബാഗുമായി ഒരു ജ്വല്ലറി ജീവനക്കാരൻ ഇരിക്കുന്നുണ്ടായിരുന്നു. സ്ത്രീവേഷത്തിലെത്തിയ മോഷ്ടാവ് പൊടുന്നനെ അയാളുടെ സ്കൂട്ടറിൽ മുന്നിൽ വച്ചിരുന്ന ബാഗുമെടുത്ത് ഓടുകയായിരുന്നു. പിന്നീട് ഒരു ടുവീലറിൽ കയറി ഇയാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു.
സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പിന്നീട് വൈറലാവുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങളിൽ ജ്വല്ലറി ജീവനക്കാരൻ ആഭരണം നിറച്ച ബാഗുമായി സ്കൂട്ടറിൽ ഇരിക്കുന്നതും കള്ളൻ അടുത്തെത്തി നൊടിയിടയിൽ അവിടെ നിന്നും രക്ഷപ്പെടുന്നതും കാണാം. കുറച്ചപ്പുറം നിർത്തിയിട്ട ടുവീലറിലാണ് ഇയാൾ രക്ഷപ്പെട്ടത്. ആ സമയത്ത് ജ്വല്ലറി ജീവനക്കാരൻ എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലാവാതെ നിൽക്കുകയാണ്.
अरे बाप रे….इतनी फुर्ती में लूटकांड….ताकते रह गए लोग!
नकाबपोश महिला साथी संग एक झपट्टे में 28 किलो चांदी लूट हुई फरार!!#गुजरात के #अहमदाबाद में कृष्णनगर इलाके में हुई घटना का बताया जा रहा #viralvideo pic.twitter.com/m20EZC5LyW
— Himanshu Tripathi (@himansulive) October 11, 2024
പിന്നീട്, കടയിൽ നിന്നും ആളുകൾ ഓടിക്കൂടുന്നതും ഇയാൾ സ്കൂട്ടറിൽ കള്ളനെ പിന്തുടരുന്നതും കാണാം. 23 ലക്ഷം വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്, മൊത്തം 28 കിലോഗ്രാം ഉണ്ടായിരുന്നു എന്നാണ് ജ്വല്ലറി ഉടമ പറയുന്നത്. ഇയാൾ പിന്നീട് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]