
കായംകുളം: ആലപ്പുഴയിൽ ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷണം. എസ്എൻഡിപി യോഗം കായംകുളം യൂണിയനിലെ കാപ്പിൽ കഴിക്ക് 1657-ാം നമ്പർ ശാഖായോഗം വക ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷ്ടാക്കൾ കാണിക്കവഞ്ചി അപഹരിച്ചു. ഇന്നലെ രാത്രി പത്തേകാൽ മണിയോടെയാണ് സംഭവം.
മൂന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മൂന്ന് പേർ ഗുരുമന്ദിരത്തിന് സമീപത്തേക്ക് വരുന്നതും, പൂട്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പൂട്ട് പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രതികൾ ഗുരു മന്ദിരത്തിന്റെ ഗ്ലാസ് അടിച്ച് തകർത്ത് കാണിക്കവഞ്ചി അപഹരിച്ചത്. സംഭവത്തിൽ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More : അതിഥി തൊഴിലാളികളെ കണ്ട് സംശയം, പാലക്കാട്ടും തൊടുപുഴയിലും പൊക്കി; 4 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]