
ഇന്ത്യൻ വ്യവസായമേഖലയെ ലോകനിലവാരത്തിലെത്തിച്ച മഹാമനുഷ്യൻ രത്തൻ ടാറ്റയുടെ വിയോഗ വാർത്ത ഏറെ സങ്കടത്തോടെയാണ് ബിസിനസ് ലോകം നോക്കികണ്ടത്. അദ്ദേഹത്തിന്റെ മരണശേഷം ടാറ്റാ ഗ്രൂപ്പെന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ചെയർമാൻ ആരാകുമെന്ന ചോദ്യങ്ങളും ഉയർന്നുവന്നിരുന്നു.പല പേരുകളും ചർച്ചയായെങ്കിലും അതിലൊക്കെ മുൻപന്തിൽ നിന്ന പേര് രത്തൻ ടാറ്റയുടെ അദ്ധസഹോദരനായ നോയൽ ടാറ്റയിലേക്കായിരുന്നു.
ഇപ്പോഴിതാ ടാറ്റാ ട്രസ്റ്റിന്റെ പുതിയ ചെയർമാനായി നോയൽ ടാറ്റയെ നിയമിച്ചിരിക്കുകയാണ്. രത്തൻ ടാറ്റയുടെ പിതാവായ നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലെ പുത്രനാണ് നോയൽ ടാറ്റ. നിലവിൽ അദ്ദേഹം സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ശ്രീ രത്തൻ ടാറ്റാ ട്രസ്റ്റിന്റെയും ഭാഗമാണ്. ഇവയ്ക്ക് ടാറ്റാ ഗ്രൂപ്പിൽ 60 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. രത്തൻ ടാറ്റ തന്റെ മരണത്തിന് മുൻപായി പിൻഗാമി ആരാകണം എന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ലന്നതും നിർണായകമാണ്.
വ്യോമയാനം മുതൽ ഓട്ടോമൊബൈൽസ് വരെ വിശാലമായി രീതിയിൽ വ്യാപിച്ച് കിടക്കുന്ന ടാറ്റാ ഗ്രൂപ്പിന്റെ പുതിയ തലവനായി ആരെ പരിഗണിക്കണമെന്നത് പ്രധാനപ്പെട്ട കാര്യം തന്നെയായിരുന്നു. നോയൽ ടാറ്റയെ പുതിയ ചെയർമാനായി നിയമിച്ചാൽ അത് 2023 സാമ്പത്തിക വർഷത്തിൽ 56 മില്യൺ ഡോളർ (470 കോടി) രൂപ ജീവകാരുണ്യപ്രവർത്തനത്തിനായി നൽകിയ കുടുംബത്തിലെ അംഗം ഭരിക്കും എന്ന നിലയിലെത്തും.
ആരാണ് നോയൽ ടാറ്റ
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ടാറ്റ സാമ്രാജ്യത്തിന്റെ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ചെയർമാനായും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിൽ പല സ്ഥാനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായിയാണ് നോയൽ ടാറ്റ. ട്രെൻഡ്, വോൾട്ടാസ്, ടാറ്റാ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ എന്നീ സ്ഥാപനങ്ങളിലെ ചെയർമാനായും ടാറ്റ സ്റ്റീൽ, ടൈറ്റാൻ കമ്പനി ലിമിറ്റഡ് എന്നീ കമ്പനികളിൽ വൈസ് ചെയർമാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്. ഇതിന്റെ വളർച്ചയിൽ നിർണായക ഘടകമായി മാറിയതും നോയൽ ടാറ്റയായിരുന്നു. 2010 ഓഗസ്റ്റ് മുതൽ 2021 നവംബർ വരെയുളള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ കമ്പനിക്ക് 500 മില്യൺ ഡോളറിൽ നിന്നും മൂന്ന് ബില്യൺ ഡോളറിന്റെ കുതിപ്പാണ് സംഭവിച്ചത്.ട്രെൻഡ് ലിമിറ്റഡിന്റെ വളർച്ചയിലും നോയൽ ടാറ്റയുടെ പങ്കാളിത്തം വലുതായിരുന്നു. 1998ൽ വെറും ഒരു സ്റ്റോറിൽ ആരംഭിച്ച ട്രെൻഡിന് നിലവിൽ 700 സ്റ്റോറുകളാണ് സ്വന്തമായുളളത്. ഈ വളർച്ചയിൽ മാനേജിംഗ് ഡയറക്ടർ എന്ന നിലയിൽ അദ്ദേഹത്തിന്റെ സേവനം വലുതായിരുന്നു.
വിദ്യാഭ്യാസം
യുകെയിലെ സസെക്സ് സർവകലാശാലയിൽ നിന്നാണ് നോയൽ ടാറ്റ ബിരുദം സ്വന്തമാക്കിയത്. കൂടാതെ ഇൻസീഡിൽ നിന്ന് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോഗ്രാം കോഴ്സും പൂർത്തിയാക്കി. പാഴ്സി കുടുംബത്തിൽ നിന്നുളള അംഗമാണ് നോയൽ ടാറ്റ. ഇത് ടാറ്റ ഗ്രൂപ്പിനുളളിലെ സാംസ്കാരിക ബന്ധം ദൃഢപ്പെടുത്താനും സഹായിക്കും. ഇതിലൂടെ നോയൽ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റിന്റെ 11-ാമത്തെ ചെയർമാനായും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയർമാനായും മാറും.
മുൻപ് നോയലിനെ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവെങ്കിലും അദ്ദേഹത്തിന്റെ സഹോദരി ഭർത്താവായ സൈറസ് മിസ്രിയെയാണ് തിരഞ്ഞെടുത്തത്. സൈറസ് മിസ്രിയുടെ വിവാദ പടിയിറക്കത്തിനുശേഷം ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ചെയർമാനായിരുന്നു നടരാജൻ ചന്ദ്രശേഖരിനെ ടാറ്റ സൺസിന്റെ മേധാവിയായി പരിഗണിക്കുകയായിരുന്നു. രത്തൻ ടാറ്റയും നോയൽ ടാറ്റയും തമ്മിലുളള ബന്ധത്തിൽ ചില വിളളലുകൾ സംഭവിച്ചെങ്കിലും അനുരഞ്ജനത്തിലൂടെ ബന്ധം കൂടുതൽ ദൃഢപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
100 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 165 മില്യൺ ഡോളറിന്റെ ബിസിനസ് സാമ്രാജ്യം അടങ്ങുന്ന ടാറ്റ ഗ്രൂപ്പിന് രത്തൻ ടാറ്റയുടെ വേർപാട് സുപ്രധാന നിമിഷങ്ങളിൽ ഒന്നാണ്.ഇതിലൂടെ പുതിയ ചെയർമാൻ ടാറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളെയും കൃത്യമായി നിയന്ത്രിച്ച് സാമ്രാജ്യം വിപുലീകരിക്കാൻ സാധിക്കും.
നോയൽ ടാറ്റ വഹിച്ച പ്രധാനപ്പെട്ട ചുമതലകൾ
2014 മുതലാണ് ട്രെൻഡ് ലിമിറ്റഡിന്റെ ചെയർമാനായി നോയൽ സ്ഥാനമേൽക്കുന്നത്. ഫാഷൻ ലോകത്തെ നിർണായക ഘടകമായി ട്രെൻഡ് വളർന്നുവരികയായിരുന്നു. ഇത് നോയലിന്റെ നേതൃത്വം കാരണമാണെന്നാണ് വിലയിരുത്തൽ. 2018ൽ ടൈറ്റാൻ കമ്പനിയുടെ വൈസ് ചെയർമാനായും 2019ൽ സർ രത്തൻ ടാറ്റ ട്രസ്റ്റിൽ ചേരുകയും ചെയ്തു. തുടർന്ന് 2022 മാർച്ചോടെയാണ് ടൈറ്റാൻ സ്റ്റീലിന്റെ വൈസ് ചെയർമാനായും സ്ഥാനമേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുടുംബം
നോയൽ ടാറ്റയ്ക്ക് രണ്ട് മൂന്ന് മക്കളാണ് ഉളളത്. ലിയ,മായ,നെവില്ലെ എന്നിവരാണ് മക്കൾ. ഇവർ കഴിഞ്ഞ വർഷങ്ങളിൽ ടാറ്റ ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളിൽ സജീവമായിരുന്നു. വിവിധ കമ്പനികളിൽ പ്രധാന പദവികൾ ഏറ്റെടുത്ത് ബിസിനസ് ലോകത്ത് വിജയം ഉറപ്പിക്കുകയാണ്.
നോയൽ ടാറ്റയുടെ മൂത്ത മകളായ ലിയ ടാറ്റ സ്പെയിനിലെ മാഡ്രിഡ് ബിസിനസ് സ്കൂളിൽ നിന്ന് മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം 2006ൽ താജ് ഹോട്ടൽസിൽ അസിസ്റ്റന്റ് സെയിൽസ് മാനേജരായാണ് ഗ്രൂപ്പിൽ പ്രവേശിച്ചത്. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ്.
നോയലിന്റെ ഇളയ മകളായ മായ ടാറ്റ ഗ്രൂപ്പിന്റെ ധനകാര്യ കമ്പനിയായ ടാറ്റ കാപ്പിറ്റലിൽ അനലിസ്റ്റായാണ് പ്രവർത്തനം തുടങ്ങിയത്. ഇവരുടെ സഹോദരനായ നെവില്ലെ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിലെ പ്രധാന പദവിയിലുണ്ട്.