
ദില്ലി: ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ സഹയാത്രക്കാരിയെ ഉപദ്രവിച്ചതിന് അറസ്റ്റിൽ. ഡൽഹി – ചെന്നൈ ഫ്ലൈറ്റിലാണ് സംഭവമുണ്ടായത്. 43കാരനായ രാജേഷ് ശർമയാണ് അറസ്റ്റിലായത്.
വിൻഡോ സൈഡിൽ ഉറങ്ങുകയായിരുന്ന യുവതിയെ തൊട്ടു പിന്നിലെ സീറ്റിലെ യാത്രക്കാരൻ മോശമായി സ്പർശിച്ചു എന്നാണ് കേസ്. വൈകുന്നേരം 4.30 ന് വിമാനം ചെന്നൈയിൽ ഇറങ്ങിയ ശേഷം, യുവതി വിമാന കമ്പനിയുടെ ജീവനക്കാരനോട് സംഭവം പറഞ്ഞു. തുടർന്ന് മീനമ്പാക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സൻഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 75 (ലൈംഗിക പീഡനം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ രാജേഷ് ശർമയെ അറസ്റ്റ് ചെയ്തു.
രാജസ്ഥാൻ സ്വദേശിയായ ശർമ ഏറെക്കാലമായി ചെന്നൈയിലാണ് താമസമെന്ന് മീനമ്പാക്കം പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം ഇൻഡിഗോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
‘മാന്യമായി വസ്ത്രം ധരിച്ചോ, അല്ലെങ്കിൽ…’; ഭീഷണിപ്പെടുത്തിയതേ ഓർമയുള്ളൂ, യുവാവിന്റെ പണി പോയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]