
ധാക്ക: ബംഗ്ലാദേശിലെ സത്ഖിരയിലെ ശ്യാംനഗറിലെ ജശോരേശ്വരി ക്ഷേത്രത്തിൽ നിന്ന് കാളി ദേവിയുടെ കിരീടം മോഷണം പോയി. 2021ലെ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടമാണ് മോഷ്ടിക്കപ്പെട്ടത്. ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിന് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 നും 2.30 നും ഇടയിലാണ് മോഷണം നടന്നത്. വിഗ്രഹത്തിന്റെ തലയിൽ നിന്ന് കിരീടം നഷ്ടപ്പെട്ടതായി ക്ലീനിംഗ് ജീവനക്കാരാണ് കണ്ടെത്തിയത്.
മോഷ്ടാവിനെ തിരിച്ചറിയാൻ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പൊലീസ് പറഞ്ഞു. സ്വർണവും വെള്ളിയും കൊണ്ടാണ് കിരീടം നിർമിച്ചത്. ഹിന്ദു പുരാണമനുസരിച്ച്, ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. 2021 മാർച്ച് 27 നാണ് മോദി ക്ഷേത്രം സന്ദർശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]