
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം.
യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങളെ പരിചയപ്പെടാം.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ചെറി പഴം കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും.
ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അതിനാൽ ഓറഞ്ച്, നാരങ്ങ തുടങ്ങിയ ‘സിട്രസ്’ പഴങ്ങള്‍ കഴിക്കാം.
വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് നേന്ത്രപ്പഴം കഴിക്കാം.
ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]