
ഇടുക്കി: മുൻ മന്ത്രിയും ഉടുമ്പൻചോല എം എൽ എയുമായ എം എം മണിയുടെ ഗൺമാന്റെ വീടിന്റെ സ്റ്റോർ റൂമിന് തീപിടിച്ചു. നാലുമുക്ക് ചക്കാലയ്ക്കൽ അൽഫോൺസിന്റെ വീടിനോട് ചേർന്നുള്ള സ്റ്റോർ റൂമിനാണ് തീപിടിച്ചത്.
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. കാപ്പി, കുരുമുളക്, ഏലം അടക്കമുള്ളവ ഇവിടെയാണ് സൂക്ഷിക്കുന്നത്. റബ്ബർ ഷീറ്റ് ഉണക്കുന്നതിനിടെ പുകപ്പുരയിൽ നിന്ന് തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
തീപടർന്നയുടൻ തന്നെ കുറച്ചുസാധനങ്ങൾ മാറ്റാൻ സാധിച്ചതിനാൽ വലിയ നഷ്ടം ഒഴിവാക്കാൻ സാധിച്ചു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്. ആളപായമില്ല. സംഭവ സമയത്ത് അൽഫോൺസ് തിരുവനന്തപുരത്തായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]