
.news-body p a {width: auto;float: none;}
ക്വറ്റ: തെക്കുപടിഞ്ഞാറൻ പാകിസ്ഥാൻ പ്രവിശ്യയായ ബലൂചിസ്ഥാനിലെ കൽക്കരി ഖനിയിൽ നടന്ന ആക്രമണത്തിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അക്രമിസംഘം ആയുധങ്ങളുമായി ഖനിയിലെത്തി, തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. ‘പുലർച്ചെ ആയുധധാരികളായ ഒരു സംഘമാളുകൾ ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി കമ്പനി ഖനിയിൽ ആക്രമണം നടത്തി. ഖനികൾക്ക് നേരെ അവർ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചു’- പൊലീസ് ഓഫീസർ ഹുമയൂൺ ഖാൻ പറഞ്ഞു.
ഇതുവരെ ഇരുപത് മൃതദേഹങ്ങളാണ് ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് ഡോക്ടർ ജോഹർ ഖാൻ ഷാദിസായി പറഞ്ഞു. പരിക്കേറ്റ ആറുപേർ ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരിൽ മൂന്ന് പേരും, പരിക്കേറ്റ നാല് പേരും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]