
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം സഭയിൽ കൊണ്ടുവരാൻ ഇന്ന് പ്രതിപക്ഷം ശ്രമിച്ചേക്കും. റിപ്പോർട്ട് ലഭിച്ച് നാലര വർഷം സർക്കാർ പൂഴ്ത്തി എന്നും സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളിൽ നടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പനി കാരണം രണ്ടു ദിവസം വിശ്രമത്തിൽ ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ എത്തിയേക്കും. ഗവർണർ – മുഖ്യമന്ത്രി യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുമ്പോൾ ആ വിഷയവും സഭയിൽ ഉയരും. ഗവർണർ വിഷയത്തിൽ സഭയിൽ മുഖ്യമന്ത്രി എന്ത് പറയും എന്നതും പ്രധാനമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]