
ദില്ലി: ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ. ലാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യ- ആസിയാന്‍ ഉച്ചകോടിയിലാണ് ധാരണ. ആസിയൻ രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾക്ക് കരാർ പ്രകാരം നൽകുന്ന ഇളവ്
പുനഃപരിശോധിക്കുന്നതിനുള്ള ചർച്ച നേരത്തെ തുടങ്ങിയിരുന്നു. 2009 ല്‍ മൻമോഹൻ സിംഗ് സർക്കാർ ഒപ്പു വച്ച ഇന്ത്യ ആസിയൻ കരാർ കേരളത്തിലടക്കം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് കരാർ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. പാമോലിൻ, തോട്ടം വിളകൾ എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം ഉയർന്നത്. എല്ലാ രാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ കരാർ
പുനഃപരിശോധിക്കുമെന്ന് ഉച്ചകോടിക്കു ശേഷം പുറത്തു വന്ന സംയുക്ത പ്രസ്താവന പറയുന്നു. ഇന്ന് കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നരേന്ദ്ര മോദി മടങ്ങും.
കണ്ണൂർ വിമാനത്താവളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിരാശ; അവഗണന തുടർന്ന് കേന്ദ്രം, പോയിൻറ് ഓഫ് കോൾ പദവിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]