
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ തുടർ നടപടി ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷമെന്ന് പൊലീസ്. ലഹരി പാർട്ടി നടന്നു എന്ന് കരുതുന്ന കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ ഫൊറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. കൊക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. കൊക്കെയ്ൻ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കവറുകൾ കണ്ടെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്തെന്ന് കരുതുന്ന സിനിമാ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിനെ അറിയില്ലെന്നും ലഹരി പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു ഇരുവരുടെയും നിലപാട്.
സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചർച്ചകൾ സജീവമാക്കി സിപിഎം; ഇന്നത്തെ യോഗത്തിൽ വിശദമായ ചർച്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]