

കെ.എസ്.ആര്.ടി.സി. ഉള്‍പ്പെടെയുള്ള ബസുകളില്‍ അടുത്ത മാസം മുതല്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമെന്ന് മന്ത്രി ആന്റണി രാജു; എ.ഐ. ക്യാമറ നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നത് കുറവാണെന്നും അദ്ദേഹം വിലയിരുത്തി
സ്വന്തം ലേഖിക
തിരുവനന്തപുരം: നവംബര്‍ മുതല്‍ കെ.എസ്.ആര്.ടി.സി. ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും കാബിനിലെ സഹയാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി ആന്റണി രാജു. എ.ഐ. ക്യാമറ സംബന്ധിച്ച അവലോകന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എ.ഐ. ക്യാമറ നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിൽ വേഗം കുറവാണെന്നും അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി. ജൂണ്‍ അഞ്ച് മുതല്‍ സെപ്റ്റംബര്‍ 30 വരെ 62.67 ലക്ഷം കേസുകള്‍ ക്യാമറയില്‍ പതിഞ്ഞെങ്കിലും ഓണ്‍ലൈൻ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത് 19.53 ലക്ഷം കേസുകൾ. പിഴ അടയ്ക്കാൻ നോട്ടീസ് അയച്ചത് 7.5 ലക്ഷം പേർക്ക് മാത്രമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
102.80 കോടിരൂപയുടെ നോട്ടീസ് അയച്ചെങ്കിലും നാലുമാസത്തിനിടെ കിട്ടിയത് 14.88 കോടിരൂപയാണ്. ജൂണില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കുപോലും ഇപ്പോഴും നോട്ടീസ് അയ്ക്കാനുണ്ട്. പിഴ ചുമത്തല്‍ നടപടികള്‍ വേഗത്തിലാക്കാൻ കെല്‍ട്രോണിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായിട്ടില്ലെന്ന് വ്യക്തമാണ്.
പിഴയടയ്ക്കാനുള്ള ചലാൻ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഓണ്‍ലൈൻ കോടതിയിലേക്കും 60 ദിവസം കഴിയുമ്പോള്‍ സി.ജെ.എം. കോടതിയിലേക്കും കൈമാറും. സെപ്റ്റംബറില്‍ 56 എം.പി., എം.എല്‍.എ. വാഹനങ്ങള്‍ നിയമലംഘനത്തിന് ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]