
ഏത് ഭാഷാ സിനിമയിലും 100 ശതമാനം വിജയ ശരാശരിയുള്ള സംവിധായകര്‍ അപൂര്‍വ്വമാണ്. അരങ്ങേറ്റ ചിത്രത്തിലൂടെ വമ്പന്‍ വിജയം നേടിയ പലരും ഉണ്ടെങ്കിലും രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രത്തില്‍ അവരുടെ കണക്കുകൂട്ടലുകള്‍ പാളിപ്പോകാറുണ്ട്. എന്നാല്‍ ഇവിടെയിതാ തുടര്‍ച്ചയായി നാല് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളാക്കിയ ഒരു യുവ സംവിധായകന് ഉണ്ട്. കോളിവുഡ് സംവിധായകന് ലോകേഷ് കനകരാജിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. അഞ്ചാമത്തെ ചിത്രം ലിയോയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രങ്ങളെക്കുറിച്ചും ലോകേഷിന് വ്യക്തമായ ധാരണയുണ്ട്. ലിയോയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്ത് നായകനാവുന്ന തലൈവര്‍ 171 (വര്‍ക്കിംഗ് ടൈറ്റില്‍) ആണ്. സിനിമയുടെ സാങ്കേതിക മേഖലയില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ലോകേഷ് രജനി ചിത്രത്തിലൂടെ ഒരു പുതുമയും കൊണ്ടുവരുന്നുണ്ട്.
ലോകേഷിന്റെ പുതിയ ചിത്രം ലിയോയ്ക്ക് ഐമാക്സ് തിയറ്ററുകളിലും റിലീസ് ഉണ്ട്. എന്നാല്‍ സിനിമ ചിത്രീകരിച്ചത് ഐമാക്സ് ക്യാമറയില്‍ ആയിരുന്നില്ല. മറിച്ച് സാധാരണ ക്യാമറയില്‍ ഷൂട്ട് ചെയ്ത ശേഷം ഐമാക്സ് സാങ്കേതികതയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തലൈവര്‍ 171 ലെ ഏറ്റവും പ്രധാനപ്പെട്ട സീക്വന്‍സുകള്‍ ഐമാക്സ് ക്യാമറയില്‍ തന്നെ ചിത്രീകരിക്കാനാണ് ലോകേഷിന്റെ തീരുമാനം. പൊന്നിയിന്‍ സെല്വന് അടക്കം ലിയോയ്ക്ക് മുന്‍പേ ഐമാക്സില്‍ റിലീസ് ചെയ്യപ്പെട്ട തമിഴ് ചിത്രങ്ങള്‍ ഉണ്ടെങ്കിലും ഐമാക്സ് ക്യാമറയില്‍ ഇതിനുമുന്‍പ് ചിത്രീകരിച്ച കോളിവുഡ് ചിത്രങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിയോയുടെ ഛായാഗ്രാഹകന്‍ മനോജ് പരമഹംസ തന്നെയാണ് തലൈവര്‍ 171 നും ക്യാമറ ചലിപ്പിക്കുന്നത്.
ജയിലര്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ആണ് തലൈവര്‍ 171 ന്റെയും നിര്‍മ്മാണം. സംഗീതം അനിരുദ്ധ് രവിചന്ദറും ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവും നിര്‍വ്വഹിക്കും. ലിയോ റിലീസിന് ശേഷം ഒരാഴ്ച മാത്രമാവും ലോകേഷിന്റെ വിശ്രമകാലം. തുടര്‍ന്ന് രജനി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് പ്രവേശിക്കും. ഇത് അഞ്ച് മാസം നീളും. ആദ്യചിത്രം മാനഗരത്തിന് മുന്‍പേ ലോകേഷ് എഴുതിയ തിരക്കഥയാണ് ഇത്. 2025 ല്‍ ആയിരിക്കും ഈ ചിത്രത്തിന്റെ റിലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]