നടൻ പ്രഭാസും അനുഷ്ക ഷെട്ടിയും വിവാഹിതരാകുന്നു എന്ന് പല പ്രാവശ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു താരങ്ങളുടെ പ്രതികരണം. പ്രഭാസും നടി അനുഷ്ക ഷെട്ടിയും വിവാഹിതരാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പല കമന്റുകളില്‍ നിന്ന് വ്യക്തമാകാറുമുണ്ട്. ഇപ്പോള്‍ പ്രഭാസിന്റെയും അനുഷ്കയുടെയും എഐ ഫോട്ടോകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിലൂടെ കൃത്രിമമായിട്ടുണ്ടാക്കിയ വിവാഹ ഫോട്ടോകള്‍ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. നടൻ പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും മകള്‍ എന്ന പേരിലും ആരാധകരില്‍ ചിലര്‍ കൃത്രിമമായി ഫോട്ടോയുണ്ടാക്കിയിട്ടുണ്ട്. പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും എഐ ഫോട്ടോകളില്‍ ഏതാണ് ഇഷ്ടം എന്നും ചിലര്‍ കമന്റുകള്‍ ചെയ്യുന്നു. പ്രഭാസും അനുഷ്കയും നായകനും നായികയുമാകുന്ന സിനിമയെങ്കിലും വേണം എന്നാണ് ആരാധകരില്‍ ചിലര്‍ ആവശ്യപ്പെടുന്നത്.
അനുഷ്ക ഷെട്ടി നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി എന്ന ചിത്രമായിരുന്നു. അനുഷ്ക ഷെട്ടി നിറഞ്ഞുനില്ക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയുള്ള മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സംവിധാനം ചെയ്തത് മഹേഷ് ബാബുവാണ്. ജവാന്റെ കുതിപ്പിലും അനുഷ്കയുടേതായി എത്തിയ ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി 50 കോടി ക്ലബില്‍ എത്തിയിരുന്നു. നവീൻ പൊലിഷെട്ടിയായിരുന്നു നായകനായി എത്തിയത്. ചിത്രത്തിന്റെ നിര്‍മാണം യുവി ക്രിയേഷൻസാണ്. ഛായാഗ്രാഹണം നിരവ് ഷായാണ്. സംഗീതം രാധനാണ് നിര്‍വഹിച്ചത്.
പ്രഭാസിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം സലാറാണ്. സംവിധായകൻ പ്രശാന്ത് നീലാണെന്നതിനാല് പ്രഭാസ് ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. ഡിസംബര്‍ 22നാണ് റിലീസ്. ശ്രുതി ഹാസൻ നായികയാകുമ്പോള്‍ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് പ്രഭാസ് നായകനാകുന്ന സലാര്‍ നിര്‍മിക്കുന്നത്.
Read More: മലേഷ്യയില്‍ ലിയോയ്ക്ക് ഒരു കോടി, രജനികാന്തിനെ പിന്നിലാക്കാൻ വിജയ് കുതിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 11, 2023, 5:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]