
ജറുസലം- ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതു നിമിഷവും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ഇസ്രായില്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ദൗത്യം ഏതു നിമിഷവും തുടങ്ങുമെന്ന് ഇസ്രായില്‍ വ്യക്തമാക്കി.
ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും വകവരുത്തുമെന്ന് ഇസ്രായില്‍ സൈന്യം മുന്നറിയിപ്പു നല്കി. കാലാള്‍പ്പട, പീരങ്കി സേന എന്നിവയ്ക്കു പുറമേ, 3,00,000 റിസര്‍വ് സൈനികരെയും ഗാസ അതിര്‍ത്തിക്കു സമീപത്തേക്ക് അയച്ചിട്ടുണ്ട്.
ലെബനന് അതിര്‍ത്തിയിലും ഇസ്രായില്‍ സൈനിക നീക്കം തുടങ്ങി.
ലെബനന് അതിര്‍ത്തിയില്‍ ഇസ്രായില്‍ സൈനിക ടാങ്കര്‍ വിന്യസിച്ചു. ലെബനനില്‍നിന്നു വീണ്ടും ആക്രമണം ഉണ്ടായതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
2023 October 11 International gaza title_en: HAMAS …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]