ന്യൂഡൽഹി : ചൈന അനുകൂല പ്രചാരണം നടത്താൻ ന്യൂസ് പോർട്ടൽ പണം കൈപ്പറ്റിയെന്നാരോപിച്ച് തീവ്രവാദ വിരുദ്ധ നിയമ യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബിർ പുർക്കയസ്തയെയും HR ഹെഡ് അമിത് ചക്രവർത്തിയെയും ഡൽഹി കോടതി ചൊവ്വാഴ്ച 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്നലെ ഉച്ചയ്ക്ക് 2:50 ഓടെ ഇരുവരെയും അഡീഷണൽ സെഷൻസ് ജഡ്ജി ഹർദീപ് കൗറിന് മുന്നിൽ ഹാജരാക്കി, തുടർന്ന് പ്രോസിക്യൂഷൻ ഇരുവർക്കും 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ടു.
നിലവിലെ കേസിലെ നടപടികൾക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഇല്ല.എഎസ്ജെ കൗർ പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]