ലോകേഷ് കനകരാജ് രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകരില്‍ ഒരാളാണ്. ലോകേഷ് കനകരാജ് വിജയ്യെ നായകനാക്കി സംവിധാനം ചെയ്യുന്ന ലിയോയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ലിയോയിലെ പ്രതീക്ഷകള്‍ വിജയ് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് പങ്കുവയ്ക്കുന്നത് ആരാധകര്‍ ഏറ്റെടുക്കുകയുമാണ്. ലോകേഷ് കനകരാജ് രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തലൈവര്‍ 17ന്റെ വിശേഷങ്ങളും പുറത്തുവന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
രജനികാന്തിന്റെ തലൈവര്‍ 17ന്റെ കഥ താൻ വിജയ്യെ കേള്‍പ്പിച്ചു എന്നാണ് ഒരു അഭിമുഖത്തില്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരിക്കുന്നത്. വെറും10 മിനുട്ട് വിവരിച്ചപ്പോഴേ കഥ ഇഷ്ടമായി എന്ന് വ്യക്തമാക്കിയ വിജയ് തനിക്ക് ഇങ്ങനെ ആദ്യമായിട്ടാണ് എന്നും പറഞ്ഞു. ഭയങ്കരമാ ഇരുക്ക് ഡാ എന്ന് പറയുകയായിരുന്നു വിജയ് എന്നും ലോകേഷ് കനകരാജ് വ്യക്തമാക്കി. രജനികാന്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനാകുമ്പോള്‍ ഏറെ പ്രതീക്ഷിക്കാനുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് വിജയ്യുടെ വാക്കുകള്‍.
വിജയ് ലിയോയിലെ ഒരു രംഗത്തിന് പോലും ഡ്യൂപിനെ അനുവദിച്ചില്ല എന്ന് ലോകേഷ് കനകരാജ് ബിഹൈൻഡ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിരുന്നു. ഒരു ബോഡി ഡബിളും ആവശ്യമില്ലെന്നാണ് തന്നോട് വിജയ് വ്യക്തമാക്കിയത്. ആക്ഷനും ഡ്യൂപ് ആവശ്യമില്ല എന്ന് താരം വ്യക്തമാക്കിയതായി ലോകേഷ് കനകരാജ് വെളിപ്പെടുത്തി. ട്രെയിലര്‍ നായകൻ വിജയ്യുടെ ആക്ഷൻ രംഗങ്ങള്‍ മികച്ചതാണ് എന്ന് സൂചനകള്‍ നല്‍കുന്നുമുണ്ട്.
ഹോളിവുഡിലെ ഒരു ഹിറ്റ് ആക്ഷൻ ചിത്രമായ ഹിസ്റ്ററി ഓഫ് വയലൻസിന്റെ പ്രമേയവുമായി ലിയോയ്ക്ക് സാമ്യമുണ്ടെന്ന് നേരത്തെ പ്രചരണങ്ങളുണ്ടായിരുന്നതിനെ കുറിച്ചും ലോകേഷ് കനകരാജ് പ്രതികരിച്ചിരുന്നു. പൂജ തൊട്ടേ ആ ചോദ്യമുണ്ടായിരുന്നുവെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. സിനിമ കാണുന്ന ഒരു അനുഭവം എന്തെങ്കിലും ചെറിയ വിഷയത്തില്‍ ഇല്ലാതാകരുത്. വന്ന് കാണുക, ലിയോയുടെ റിലീസിന് ശേഷം മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം എന്നാണ് തീരുമാനമെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു.
Read More: മലേഷ്യയില്‍ ലിയോയ്ക്ക് ഒരു കോടി, രജനികാന്തിനെ പിന്നിലാക്കാൻ വിജയ് കുതിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 11, 2023, 6:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]