‘കേരള കോണ്ഗ്രസ് പിരിച്ചുവിടണം; രാജ്യത്ത് മൂന്നാം തവണയും ബിജെപി സര്ക്കാര് അധികാരത്തില് വരും; മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും പി.സി. ജോര്ജ്
കോട്ടയം: രാജ്യത്ത് മൂന്നാം തവണയും ബിജെപി സര്ക്കാര് അധികാരത്തില് വരുമെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി. ജോര്ജ്.
പ്രധാനമന്ത്രി പദത്തില് നരേന്ദ്ര മോദി തന്നെ വരുമെന്നും പി.സി.ജോര്ജ് കൂട്ടിച്ചേര്ത്തു.
ജന്മമെടുത്ത് 60 വര്ഷം കഴിയുമ്പോള് കേരള കോണ്ഗ്രസ് അടിസ്ഥാന തത്വങ്ങളില് നിന്നു വ്യതിചലിച്ചിരിക്കുന്ന സാഹചര്യത്തില് വിവിധ കേരള കോണ്ഗ്രസുകള് പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്ഗ്രസ് അടിസ്ഥാന ലക്ഷ്യങ്ങളില് നിന്നു പിന്തിരിഞ്ഞു. ഒറ്റയ്ക്ക് 25 സീറ്റ് നേടിയ കേരള കോണ്ഗ്രസിന് ഇപ്പോള് എല്ലാ ഗ്രൂപ്പിനും ചേര്ന്ന് ഒൻപത് സീറ്റായി ചുരുങ്ങി.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള് രാഷ്ട്രീയ അതിപ്രസരവും അഴിമതികളും മൂലം തകര്ന്നടിഞ്ഞുവെന്നും ജനങ്ങള്ക്ക് സഹകരണ മേഖലയില് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]