ലോകകപ്പിലെ ഇന്നത്തെ മത്സരത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിന് തകർത്ത് പാകിസ്താൻ. ഓപ്പണർ അബ്ദുള്ള ഷഫീഖിന്റെയും മുഹമ്മദ് റിസ്വാന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് പാകിസ്താൻ ആറ് വിക്കറ്റിന്റെ ആവേശ ജയം നേടിയത്. ശ്രീലങ്ക ഉയർത്തിയ 345 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 48.2 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
37ന് രണ്ട് എന്ന നിലയിൽ ആദ്യഘട്ടത്തിൽ പതറിയ പാകിസ്താൻ മൂന്നാം വിക്കറ്റിലാണ് മത്സരത്തിലേക്ക് തിരച്ചെത്തിയത്. അബ്ദുള്ള ഷഫീഖ് 103 പന്തുകളിൽ നിന്ന് 113 റൺസും നേടിയപ്പോൾ റിസ്വാൻ 131 റൺസ് നേടി പുറത്താകാതെ നിന്നു.
ആദ്യം പുറത്തായത് ബാബർ അസം (10) ഇമാമുൽ ഹഖ് (12) എന്നിവരാണ്. 31 റൺസുമായി സൗദ് ഷക്കീലും 22 റൺസുമായി ഇഫ്തികാർ അഹമ്മദും പാകിസ്താന്റെ വിജയത്തിൽ പങ്കാളികളായി. 10 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു അബ്ദുള്ളയുടെ ഇന്നിങ്സ്. റിസ്വാൻ മൂന്ന് സിക്സറുകളും ഒമ്പത് ബൗണ്ടറിയും നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്കായി മധ്യനിര ബാറ്റർ സദീര സമരവിക്രമയും കുശാൽ മെൻഡിസുമാണ് സെഞ്ച്വറികൾ നേടിയത്. കുശാൽ മെൻഡിസ് 77 പന്തുകളിൽ നിന്ന് 122 റൺസ് നേടിയപ്പോൾ സമരവിക്രമ 89 പന്തുകളിൽ നിന്ന് 108 റൺസ് നേടി. ഓപ്പണറായ പതും നിസങ്ക 51 റൺസ് നേടി. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദിക്ക് ഒരു വിക്കറ്റെ വീഴ്ത്താനേ ആയുള്ളൂ. ഹസൻ അലി നാല് വിക്കറ്റ് വീഴ്ത്തി.
Story Highlights: World Cup; Pakistan beat Sri Lanka by six wickets
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]