
ടൊറന്റോ- ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ രീതിയിലുള്ള ആക്രമണമായിരിക്കും ഇന്ത്യക്കെതിരെ തങ്ങള്‍ നടത്തുകയെന്ന് ഖലിസ്ഥാന്‍ തീവ്രവാദി ഗുര്‍പത്വന്ത് പന്നു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പന്നുവിന്റെ ഭീഷണി.
സിഖ് ഫോര്‍ ജസ്റ്റിസ് തലവനായ പന്നുവിനെ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം 2020 ജൂലൈയിലാണ് ഭീകരവാദിയായി പ്രഖ്യാപിച്ചത്. സിഖുകാര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്ര കോടതികളില്‍ അദ്ദേഹം നിരവധി കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
പഞ്ചാബില്‍ മൂന്ന് രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടെ 22 ക്രിമിനല്‍ കേസുകളുള്ള പന്നുവിന്റെ കൃഷി ഭൂമി തീവ്രവാദിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ സെക്ഷന്‍ 51 എ പ്രകാരം അറ്റാച്ച് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
