
ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കാലിന്റെ സ്വാധീനക്കുറവ് മൂലം കല്‍പ്പടവില്‍നിന്ന് കുളത്തിലേക്ക് വീണതെന്ന് പൊലീസ് സ്വന്തം ലേഖിക ആലപ്പുഴ: ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടൻകുളങ്ങര സ്വദേശിയെ ആണ് കളര്‍കോട് ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്ഷേത്രത്തിന്റെ തെക്കേ കല്പ്പടവുകളില് പൊതു ജനങ്ങള്‍ക്ക് കുളിക്കാൻ അനുവദിച്ചിട്ടുള്ള ഭാഗത്ത് ഇയാള്‍ കുളിക്കുന്നതിന് എണ്ണ തേച്ച് നില്‍ക്കുന്നത് രാവിലെ എഴിനോട് ക്ഷേത്രത്തിലേക്ക് പോയ ആളുകള്‍ കണ്ടതായി പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോണ്ടൻകുളങ്ങരയില്‍ നിന്നും ഓട്ടോറിക്ഷയില്‍ പതിവായി ക്ഷേത്രത്തില്‍ കുളിക്കുന്നതിനും ക്ഷേത്രദര്‍ശനം നടത്തുന്നതിനും വരാറുള്ളതാണ്.
ഇന്നലെ രാവിലെയും പതിവുപോലെ വന്നതായിരുന്നു. കാലിന്റെ സ്വാധീനക്കുറവില് കല്‍പ്പടവില്‍നിന്ന് കുളത്തിലേക്ക് വീണതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
മണ്ണെടുത്ത് ആഴം കൂട്ടിയ കുളത്തില്‍ നിറയെ വെള്ളവും ഉണ്ടായിരുന്നു. ഇയാള്‍ കുളിക്കാൻ ഇറങ്ങിയ സമയത്ത് സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല.
പിന്നീട് കുളിക്കാൻ വന്നവരാണ് മൃതദേഹം കണ്ടത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]