

First Published Oct 10, 2023, 7:21 PM IST
റിയാദ്: സൗദിയിലെ ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ധിഖിെൻറ മകൻ ജംഷീറിെൻറ (30) മൃതദേഹം ഹാഇലിലെ ഹായിത്ത് മഖ്ബറയിൽ ഖബറടക്കി. ഹായിലിലിന് സമീപം ഹുലൈഫ എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്.
ആറാദിയ എന്ന സ്ഥലത്ത് ഒരു ബൂഫിയയിലെ ജീവനക്കാരനായിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിൽ ജംഷീർ ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ ഓടിച്ച വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. മൃതദേഹം ഹാഇൽ അൽ ഹയാത്ത് ആശുപത്രി മോർച്ചറിയിലാണ് സുക്ഷിച്ചിരുന്നത്. മാതാവ്: ജമീല, ഭാര്യ: തസ്ലീബാനു. മുന്ന് സഹോദരങ്ങളുണ്ട്. മരണാനന്തര നിയമനടപടികള്‍ പൂർത്തീകരിക്കാന്‍ കെ.എം.സി.സി ഉനൈസ, ഹാഇൽ സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹികൾ നേതൃത്വം നൽകി.
Read Also –
ഭിക്ഷാടനത്തിന് റിക്രൂട്ട്മെൻറ്; ഭിന്നശേഷിക്കാരെയും കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ഏജന്റുമാര്‍
റിയാദ്: ഉംറ വിസ ഉൾപ്പടെയുള്ള സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തി ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം പാകിസ്താനിലെ മുൾട്ടാൺ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്ക് പുറപ്പെടാനെത്തിയ 16 അംഗ സംഘത്തെ പിടികൂടിയതോടെയാണ് ഈ രീതിയിലും ആളുകൾ ഭിക്ഷയാചിക്കാൻ സൗദിയിലേക്ക് പുറപ്പെടുന്നുണ്ടെന്ന് വെളിവായത്. സംശയം തോന്നി എയർപ്പോർട്ട് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിെൻറ ചുരുളഴിഞ്ഞത്.
സൗദിയിലുള്ള ഏജൻറ് ഭിക്ഷാടനത്തിന് വേണ്ടി റിക്രൂട്ട് ചെയ്തുകൊണ്ടുപോകാൻ എത്തിച്ചതാണ്. രേഖകൾ പരിശോധിച്ചപ്പോൾ ഏജൻറുമാർ ഉംറ വിസയിലാണ് ഭിക്ഷാടകർക്കുള്ള യാത്ര ഒരുക്കിയിട്ടുയുള്ളതെന്ന് മനസിലായി. താമസമുൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും സൗദിയിൽ ഒരുക്കിയുട്ടുണ്ടെന്ന ഉറപ്പും ഇവർക്ക് നൽകിയിട്ടുണ്ടെന്ന് ഇവരെ കസ്റ്റഡിയിലെടുത്ത ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) വ്യക്തമാക്കി. ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ തുടങ്ങിയ ആളുകളെയാണ് ഈയാവശ്യത്തിന് റിക്രൂട്ട് ചെയ്യുന്നത്. സൗദിയിലെത്തിച്ചാൽ നഗര തെരുവുകളിലും ട്രാഫിക് സിഗ്നലുകളിലും പള്ളി പരിസരങ്ങളിലുമെല്ലാണ് വ്യന്യസിക്കുന്നത്.
കുഞ്ഞുങ്ങളെ തോളിലേന്തി പാലിന് പണം തരുമോ എന്ന് യാചിക്കുന്ന സ്ത്രീകൾ, മരുന്നിന് പണമില്ലെന്ന് പറഞ്ഞു കരയുന്ന വൃദ്ധർ, ജോലിക്ക് പോകാൻ കഴിയുന്നില്ല മരുന്നിനും ഭക്ഷണത്തിനും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്ന ഭിന്നശേഷിക്കാർ ഇത്തരം കാഴ്ചകളെല്ലാം അനുദിനം പെരുകി കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം പിറകിൽ ഇത്തരം ഏജൻറുമാരാണെന്നാണ് പുതിയ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. സംഘടിതമായി ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും ശിക്ഷ നൽകും. വിദേശികളാണെങ്കിൽ ശിക്ഷ പൂർത്തിയായാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തും.
തെരുവുകളിൽ നിന്ന് യാചിക്കുന്നത് മാത്രമല്ല രസീത് പുസ്തകവുമായി പിരിവ് നടത്തുന്നതും കുറ്റകരമാണ്. യാചക നിരോധന നിയമത്തിെൻറ പരിധിയിൽ ആണതും. വലിയ തുകകൾ പിരിവ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ വിവിധ ഏജൻസികൾ പണത്തിെൻറ ഉറവിടവും എത്തിച്ചേരുന്ന സ്ഥലവും പരിശോധിച്ച് നടപടികൾ സ്വീകരിക്കും.
ᐧ
Last Updated Oct 10, 2023, 7:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]