കേരളത്തിന്റെ ക്രമസമാധാനം കട്ടപ്പുറത്ത് ; പൊലീസ് വാഹനങ്ങൾക്ക് ഡീസലടിക്കാൻ പണമില്ല; പൊലീസുകാർ പിരിവിട്ട് ഡീസലടിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു; ലോക്കല്‍ പൊലീസ് സ്റ്റേഷനുകൾ മുതൽ വിജിലന്‍സ് വരെ ഡീസലില്ലാതെ കിതയ്ക്കുന്നു; പ്രതിസന്ധിക്ക് കാരണം ഖജനാവിലെ ദാരിദ്ര്യമെന്ന് സർക്കാർ കുമ്പസാരം നടത്തുമ്പോഴും കോടികൾ മുടക്കി മുഖ്യമന്ത്രിക്ക് പറക്കാൻ വിമാനം വാടകയ്ക്ക് എടുക്കുന്നതിന് പ്രതിസന്ധിയില്ല
എ.കെ ശ്രീകുമാർ
കോട്ടയം: സര്‍ക്കാര്‍ പണം അനുവദിക്കാതിരിക്കുകയും ബില്ലുകള്‍ മാറി നല്‍കാത്തതിനെ തുടര്‍ന്നും വാഹനങ്ങളിൽ ഡീസലടിക്കാൻ കാശില്ലാതെ നട്ടം തിരിഞ്ഞ് കേരളാ പോലീസ്.
ക്രൈംബ്രാഞ്ച്, വിജിലന്‍സ്, കൺട്രോൾ റൂം, ഹൈവേ പൊലീസ്, ലോക്കല്‍ പൊലീസ് സ്റ്റേഷനുകള്‍ എന്നീ വിഭാഗങ്ങളാണ് ഇന്ധനമില്ലാതെ വലയുന്നത്. 400 ലിറ്ററോളമാണ് ഒരു പൊലീസ് സ്റ്റേഷന് സാധാരണയായി ഒരു മാസം അനുവദിക്കുന്ന ഡീസൽ . എന്നാല്‍ കോട്ടയം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബ്ലോക്കില്പ്പെട്ടും ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഓടിയെത്തിയും മാസം പകുതിയാകും മുന്‍പേ അനുവദിച്ചിരിക്കുന്ന ഇന്ധനം തീരും. പിന്നീട് കടം വാങ്ങിയും സ്വന്തം പോക്കറ്റില്‍ നിന്നും പണം ഇറക്കിയുമാണ് ഉദ്യോഗസ്ഥര്‍ വാഹനത്തിന് ഇന്ധനമടിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാർ ശമ്പളത്തിൽ നിന്ന് പിരിവിട്ട് ഡീസലടി തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. ഈ സ്ഥിതി തുടർന്നാൽ കള്ള് കച്ചവടക്കാരിൽ നിന്നും, മണ്ണ്, ക്വാറി മാഫിയകളിൽ നിന്നും പണം വാങ്ങി ഡീസലടിക്കേണ്ട ഗതികേട് ഉദ്യോഗസ്ഥർക്ക് വരും. ഇതിന് പകരമായി ഇവർ നടത്തുന്ന പല നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് നേരെയും കണ്ണടച്ച് കോംപ്രമൈസ് ചെയ്യേണ്ടിയും വരും.
വാഹനത്തിൽ ഡീസൽ ഇല്ലാതായതോടെ കേസന്വേഷണവും , പെട്രോളിംഗും താറുമാറായി. ഇത് നാട്ടിലെ ക്രമസമാധാന തകർച്ചക്ക് കാരണമാകും. അടിയന്തിര സേവനമായ പൊലിസിന് തന്നെ ഈ ഗതികേട് വന്നപ്പോഴും മുഖ്യമന്ത്രിയടക്കമുള്ളവരുടെ ധൂർത്തിന് യാതൊരു കുറവുമില്ല.
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത് കഴിഞ്ഞ മാസമാണ്. 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് വിമാനത്തിന്റെ വാടക. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]