
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരാണ് മൃദുലയും യുവയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും വ്യക്തിജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും സന്തോഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. പ്രസവശേഷമുള്ള ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു മൃദുല അഭിനയലോകത്തേക്ക് തിരികെ എത്തിയത്.
എപ്പോഴും കുടുംബവുമൊത്തുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, എന്റെ ക്ലാസി മാൻ എന്ന തലക്കെട്ടോടെ സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ് മൃദുല വിജയ്. രണ്ടാളും നല്ല ലുക്കിലാണെന്നാണ് ആരാധകർ പറയുന്നത്. ഇതിനിടെ ചിലർ മകളായ ധ്വനി ബേബിയെയും അന്വേഷിക്കുന്നുണ്ട്.
വിവാഹത്തിന് മുന്‍പും ശേഷവും മകളോടൊപ്പവുമൊക്കെയായി ഇവര്‍ സ്റ്റാര്‍ മാജിക്കില്‍ എത്തിയിരുന്നു. എതിര്ടീമിലായി നിന്ന് ഇരുവരും മത്സരിക്കുന്നതും ചാട്ടവാര്‍ അടി കൊടുക്കുന്നതുമെല്ലാം രസകരമായ കാഴ്ചകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പ്രസവത്തെക്കുറിച്ചും ലേബര്‍ റൂമിലും യുവ കൂടെയുണ്ടായിരുന്നതിനെക്കുറിച്ചുമെല്ലാം മൃദുല മുന്‍പ് സംസാരിച്ചിരുന്നു. തന്റെ വിഷമതകള്‍ നേരിട്ട് അറിഞ്ഞതിനാല്‍ ഇനിയൊരു പ്രഗ്നന്‍സി വേണ്ടെന്ന അഭിപ്രായത്തിലാണ് ഏട്ടനെന്ന് നടി പറയുന്നു. അഞ്ച് കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെന്നാണ് മുന്‍പ് ഞാന്‍ ഇവിടെ പറഞ്ഞത്. പക്ഷേ, ഒരെണ്ണം കഴിഞ്ഞപ്പോള്‍ എനിക്ക് മതിയായി, അതോടെ നിര്‍ത്തിയെന്നായിരുന്നു മൃദുലയുടെ കമന്റ്. പ്രസവ സമയത്ത് ഏട്ടനും കൂടെയുണ്ടായിരുന്നു. എന്റെ വേദന കണ്ടിട്ട് ആള്‍ക്ക് ഒരു കുട്ടി മതിയെന്നാണ്.
പെണ്‍കുട്ടി തന്നെ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഏതായാലും ഹാപ്പിയായെന്നായിരുന്നു യുവ പറഞ്ഞത്. ഭര്‍ത്താവിനെ പേടിയുള്ള ഭാര്യയല്ല ഞാന്‍. ബഹുമാനമാണുള്ളതെന്നും മൃദുല പറഞ്ഞിരുന്നു. എന്റെ കൂടെ ഒത്തുപോവുന്നൊരു ഭാര്യയാണ് മൃദുല. ഒരേ ചിന്താഗതിയുള്ളവരാണെന്ന് യുവയും അഭിപ്രായപ്പെടുന്നു. എന്നേക്കാളും സീനിയറാണ് അവള്. ആദ്യം ഫീല്‍ഡില്‍ വന്ന ആളാണ്. ഞാനൊക്കെ ഫ്രഷറാണ്. ഇതൊന്നും പറഞ്ഞില്ലെങ്കില്‍ വീട്ടില്‍പ്പോയാല്‍ ഇരിക്കാന്‍ സമ്മതിക്കില്ലെന്നും യുവ പറയുന്നുണ്ടായിരുന്നു.
ALSO READ : ‘സേതുരാമയ്യരു’ടെ അന്വേഷണം അവസാനിച്ചിട്ടില്ല! ആറാം ഭാഗം ഉറപ്പിച്ച് കെ മധു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Oct 10, 2023, 11:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]