
ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിൽ. ലഡാക്കിലെ മൗണ്ട് കുനിയിലാണ് മഞ്ഞിടിച്ചിൽ. ഒരു സൈനികന് വീരമൃത്യു. മൂന്ന് പേരെ കാണാതായി. ( Army Jawan Killed After Avalanche Hits Mount Kun In Ladakh )
പതിവ് പരിശീലനത്തിന്റെ ഭാഗമായി കൊടുമുടി കയറുന്നതിനിടെയാണ് അപകടം. ഹൈ ഓൾട്ടിഡ്യൂട് വാർഫെയർ സ്കൂൾ, കരസേനയുടെ ആർമി അഡ്വഞ്ചർ വിംഗ് എന്നീ വിഭാഗങ്ങളിലുള്ള 40 അംഗ സൈനികരാണ് പരിശീലനത്തിനുണ്ടായിരുന്നത്.
പരിശീലനത്തിനിടെ മഞ്ഞിടിച്ചിലുണ്ടാവുകയായിരുന്നു. ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ നടക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും തെരച്ചിൽ ഊർജിതമായി തുടരുകയാണെന്നാണ് അധികൃതർ അറിയിച്ചത്.
Story Highlights: Army Jawan Killed After Avalanche Hits Mount Kun In Ladakh
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]