
ഹാപൂര്‍- പെണ്‍കുട്ടിയും യുവാവും കെട്ടിപ്പിടിച്ചും ബൈക്കോടിക്കുന്ന വീഡിയോ വൈറലായി. നിരവധി ഉപയോക്താക്കള്‍ വീഡിയോ ഫ് ളാഗ് ചെയ്യുകയും ട്രാഫിക് പോലീസിനോട് കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ഹാപൂരിലാണം സംഭവം. ഇരുവരുടേയും ബൈക്കിലെ പ്രണയ ലീല ധാരാളം പേരാണ് ഷെയര്‍ ചെയ്തത്. പ്രണയിക്കുന്നതായി കണ്ടു. വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
മുന്നില്‍ തിരിഞ്ഞ് ഇരുന്നുകൊണ്ട് പെണ്‍കുട്ടി യുവാവിനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോ. ഹെല്‍മെറ്റ് ധരിക്കാതെ റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചു.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സിംഭവോലി പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ദേശീയ പാത 9 ലാണ് സംഭവം. നിരുത്തരവാദപരവും അശ്ലീലവുമായ പെരുമാറ്റത്തിന് നിരവധി ഉപയോക്താക്കള്‍ ഇരുവരെയും വിമര്‍ശിച്ചു.
വീഡിയോ ശ്രദ്ധയില്‍ പെട്ട ഹാപൂര്‍ പോലീസ് ഇരുവര്‍ക്കും കനത്ത പിഴ ചുമത്തി. മോട്ടോര്‍ വാഹന നിയമപ്രകാരം ബൈക്ക് യാത്രികനില്‍നിന്ന് 8,000 രൂപ പിഴ ഈടാക്കും. മറ്റു നിയമനടപടികള്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
റോഡുകളില്‍ തുടരുന്ന അഭ്യാസങ്ങള്‍ പൊതുജനങ്ങള്‍ക്കും െ്രെഡവര്‍മാര്‍ക്കും അപകടകരമാണ്. അടുത്തിടെയായി കാമുകീ കാമുകന്മാര് അമിതവേഗതയിലുള്ള ബൈക്കുകളില്‍ പ്രണയലീലയില്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
#Hapur Video of the romance of the new couple on the bike. The woman was sitting on the tank of the bike and hugging her husband #Viralvideo #India pic.twitter.com/hCtt4JhnWL
— Yauvani (@yauvani_1) October 10, 2023