
ന്യൂഡൽഹി : ശനിയാഴ്ച നടന്ന ഭൂചലനത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടത്. പുതിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് .
ശനിയാഴ്ച ഹെറാത്ത് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി ഒന്നിലധികം ഭൂചലനങ്ങള്‍ നടന്നിരുന്നു . 2,000-ത്തിലധികം ആളുകള്‍ക്കു ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിന് ആളുകൾക്കു വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
ശനിയാഴ്ചത്തെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4,000 കടന്നതായി അഫ്ഗാനിസ്ഥാന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി റിപ്പോർട്ട് ചെയ്തു..