

വൃക്ക സംബന്ധിച്ച രോഗത്തിന് ചികത്സയിൽ ; മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ രോഗിക്ക് ദാരുണാന്ത്യം ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ രോഗിക്ക് ദാരുണാന്ത്യം. കരിക്കകം സ്വദേശി ഗോപകുമാറാണ് ചാടി മരിച്ചത്.
ചൊവാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് സംഭവം. ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും ചാടിയ ഇയാളെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാമത്തെ നിലയിൽ നിന്നും താഴെയുള്ള നടുത്തളത്തിലേക്ക് ഗോപകുമാർ വീഴുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഏറെ നാളായി ആശുപത്രിയിലെ ഒന്നാം നിലയിലുള്ള നെഫ്രോ വാർഡിൽ വൃക്ക സംബന്ധിച്ച രോഗത്തിന് ഗോപകുമാർ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]