
ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് വരുന്നു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയായി. ( Cricket to make summer Olympics return after 128 years )
2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തും. ക്രിക്കറ്റിന് പുറമെ ഫ്ളാഗ് ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ്ബോൾ ഇനങ്ങളും പുതുതായി ഉൾപ്പെടുത്തും. ഈ മാസം അവസാനം മുംബൈയിൽ നടക്കുന്ന ഇന്റർനാഷ്ണൽ ഒളിമ്പിക് കമ്മിറ്റി ഇതിന് അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
ഫ്ളാഗ് ഫുഡ്ബോൾ, സ്ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിമ്പിക്സിൽ എത്തുന്നത്. ക്രിക്കറ്റ് 1900 ലെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിരുന്നു. 2028 ലെ ഒളിമ്പിക്സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നതോടെ 128 വർഷങ്ങൾക്ക് ശേഷമാകും ക്രിക്കറ്റിന്റെ മടങ്ങിവരവ്.
Story Highlights: Cricket to make summer Olympics return after 128 years
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]