ഓഫറുകളുടെ ആഘോഷമൊരുക്കി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ആമസോണ്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ, ആമസോൺ “വെൽക്കം റിവാർഡ്” അല്ലെങ്കിൽ ” ആദ്യ പർച്ചേസിൽ ക്യാഷ്ബാക്ക്” എന്ന പേരിൽ പ്രൊമോഷണൽ ഓഫറും ഇത്തവണയുണ്ട്. പുതിയ ഉപയോക്താക്കൾക്കോ ഉപഭോക്താക്കൾക്കോ പ്രോത്സാഹനമായി ക്യാഷ്ബാക്ക് അല്ലെങ്കിൽ ഡിസ്കൗണ്ട് ലഭിക്കുന്ന ഓഫറാണിത്.ഇത് ലഭ്യമാക്കുന്നതിനായി വിൽപ്പന ആരംഭിക്കുമ്പോൾ തന്നെ സൈൻ ഇൻ ചെയ്ത് റിവാർഡ് ക്ലെയിം ചെയ്യണം.
ALSO READ: ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷം; ബാധിക്കുന്നത് ഈ ഇന്ത്യന്‍ കമ്പനികളെ
ആമസോൺ പ്രൈം അംഗങ്ങൾക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡീലുകളിലേക്ക് നേരത്തെ തന്നെ പ്രവേശനം ലഭിക്കും. ബാക്കിയുള്ളവർക്കു മുമ്പായി വിലക്കിഴിവുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇതിലൂടെ സാധിക്കും. പല ഉൽപ്പന്നങ്ങൾക്കും സൗജന്യ ഷിപ്പിംഗും ലഭിക്കും. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ചില ഉൽപ്പന്നങ്ങളോ ഡീലുകളോ ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമായി ലഭ്യമാക്കുന്നുണ്ട്.
ഇത്തവണ ആമസോൺ ക്രിക്കറ്റ് ഫീവർ ഓഫറുകൾ അവതരിപ്പിക്കുന്നതിനാൽ ക്രിക്കറ്റ് പ്രേമികൾക്കും ഇത്തവണത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പ്രധാനപ്പെട്ടതാണ്. ക്രിക്കറ്റ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവയിലും മറ്റും 60% വരെ കിഴിവുകൾ ലഭ്യമാണ്. .
ALSO READ: മുകേഷ് അംബാനി മക്കൾക്ക് എത്ര കൊടുക്കും? ഓരോ മീറ്റിംഗിന്റെയും പ്രതിഫലം ഇതാണ്
ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപ്പന്നങ്ങൾ മുതൽ വീട്ടിലെ അവശ്യവസ്തുക്കൾ വരെയുള്ളവ അവിശ്വസനീയമായ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം. ഇവ വാങ്ങുന്നതിന് ആമസോൺ സ്മാർട്ട് ഓപ്ഷനുകളുകൾ ലഭ്യമാണ്. ആമസോൺ പേ ലേറ്റർ പ്രകാരം തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവം ആസ്വദിക്കാം . ‘നോ കോസ്റ്റ് ഇഎംഐ’ ഓപ്ഷനുകളും ലഭ്യമാണ്. പഴയതോ ഉപയോഗിക്കാത്തതോ ആയ ഇനങ്ങൾ ഒഴിവാക്കി പുതിയ വാങ്ങുന്നതിന് ‘എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Oct 10, 2023, 7:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]