
ചാര്‍ജ് ചെയ്യാൻ കുത്തിവച്ച മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; വീടിനകത്തെ ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് സാധനങ്ങളും കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം പാലക്കാട്: പൊല്‍പ്പുള്ളിയില്‍ വീടിനകത്ത് ചാര്‍ജ് ചെയ്യാൻ കുത്തി ഇട്ടിരുന്ന മൊബെെല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ലക്ഷങ്ങളുടെ നഷ്ടം. വീടിനകത്തെ ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് സാമഗ്രികളും ഫോണ്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപിടിച്ച് കത്തി നശിച്ചു.
പൊല്‍പ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. താനുപയോഗിച്ചിരുന്ന സാംസങ് ഗ്യാലക്സി എ03 കോര്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞു.
എന്നാല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ സുഹൃത്ത് മോഹനനാണ് ഫോണ്‍ വാങ്ങിയതെന്നാണ് ഷിജു പറഞ്ഞത്.
ഒരു മെെക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്ന് ഷിജു അറിയിച്ചു. ഫോണ്‍ വാങ്ങിയ ശേഷം രണ്ടാം തവണ ചാര്‍ജ്ജ് ചെയ്യാനിട്ടപ്പോഴാണ് അപകടം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ചാര്‍ജ് ചെയ്യാനിട്ട ശേഷം ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കയിലാണ് വീണത്.
കിടക്കയ്ക്ക് തീപിടിച്ചു.പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഒരു റൂം പൂര്‍ണ്ണമായും കത്തി നശിച്ചു.
വീട്ടിലുണ്ടായിരുന്ന കിടക്കയും ടിവിയും ഹോം തിയേറ്റര്‍ സിസ്റ്റവും അലമാരയും അടക്കം കത്തിനശിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.സംഭവത്തില്‍ ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കിയതായി ഷിജു അറിയിച്ചു.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]