
ആന്റി ഓക്സിഡന്റുകളും ഫാറ്റും മിനറലുകളും, വിറ്റാമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്. ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ്. ചർമ്മസംരക്ഷണത്തിന് നെയ്യ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം…
ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും എല്ലുകളള്‍ക്ക് ബലവും ഉറപ്പും വര്‍ധിപ്പിക്കാനും പ്രതിരോധശേഷിക്കും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് നെയ്യ് ഗുണം ചെയ്യും.
രണ്ട് ടീസ്പൂണ്‍ നെയ്യിലേയ്ക്ക് ഒരു ടീസ്പൂണ്‍ കടലമാവ് ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
രണ്ട് ടീസ്പൂണ്‍ നെയ്യിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തടയാന്‍ സഹായിക്കും.
രണ്ട് ടീസ്പൂണ്‍ നെയ്യിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.
ഒരു ടീസ്പൂണ്‍ നെയ്യിലേയ്ക്ക് കുറച്ച് കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് വരണ്ട ചര്‍മ്മത്തെ തടയാന്‍ സഹായിക്കും.
രണ്ട് തുള്ളി നെയ്യ് എടുത്ത് ചുണ്ടിൽ പുരട്ടുന്നത് പതിവാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]