
തിരുവനന്തപുരം : 2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ക്ലോഡിയ ഗോൾഡിന്. അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറാണ് ഗോൾഡിൻ. സ്ത്രീകളുടെ തൊഴിൽ വിപണി ഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങളും വിലയിരുത്തലുകളും കണക്കിലെടുത്താണ് പുരസ്ക്കാരം. “തൊഴിൽ വിപണിയിലെ സ്ത്രീകളുടെ ചരിത്രപരവും സമകാലികവുമായ പങ്കിനെക്കുറിച്ചുള്ള പുതിയതും പലപ്പോഴും ആശ്ചര്യപ്പെടുത്തുന്നതുമായ ഉൾക്കാഴ്ചകൾ ക്ലൗഡിയ ഗോൾഡിൻ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്,” നോബൽ പുരസ്ക്കാര നിർണയ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരത്തിന് അർഹയാകുന്ന മൂന്നമത്തെ വനിതയാണ് ഗോൾഡിൻ.എലിനോർ ഓസ്ട്രോം (Elinor Ostrom 2009) എസ്തർ ഡഫ്ളോ (Esther Duflo 2019) എന്നിവരാണ് ഇതിനു മുമ്പ് സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ ലഭിച്ച വനിതകൾ
ഉയർന്ന വരുമാനമുള്ള പല രാജ്യങ്ങളിലും കൂലിപ്പണി ചെയ്യുന്ന സ്ത്രീകളുടെ അനുപാതം മൂന്നിരട്ടിയായിട്ടും കാര്യമായ ലിംഗ വ്യത്യാസങ്ങളുടെ ഉറവിടം വിശദീകരിക്കുന്നതിനുള്ള സമഗ്രമായ സമീപനത്തിനാണ് ഗോൾഡിന് പുരസ്കാരം ലഭിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി. അക്കാദമിയുടെ സെക്രട്ടറി ജനറൽ ഹാൻസ് എല്ലെൻഗ്രൻ ഈ വർഷത്തെ വിജയികളെ പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]