
സിക്കിം : വടക്കൻ സിക്കിമിലെ യാത്രാ ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യൻ ആർമിയുടെ ത്രിശക്തി കോർപ്സ് സൈനികർ ഓപ്പറേഷൻ ആരംഭിച്ചു.
ഈ മേഖലയിലെ നടപ്പാലങ്ങൾ, റോഡുകൾ, വിവിധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് വെള്ളപ്പൊക്കം കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), ബാധിത പ്രദേശങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ഒന്നിലധികം സ്ഥാപനങ്ങളിൽ നിന്ന് ത്രിശക്തി കോർപ്സ് സൈനികർക്ക് സഹായം ലഭിക്കുന്നുണ്ട്. മേഖലയിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്കുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അവർ ഒരുമിച്ച് പ്രവർത്തനം തുടങ്ങി..
മണ്ണിടിച്ചിലിന് ശേഷമുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച ചുങ്താങ്ങിലൂടെ വടക്കൻ സിക്കിമിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുന്നതിനാണ് മുൻഗണന കൊടുക്കുന്നതെന്നു ഇന്ത്യൻ സൈന്യം പറഞ്ഞു.
ചുങ്താങ്ങിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട ഗ്രാമമായ റബോമിലെത്താൻ ഇന്ത്യൻ ആർമി സൈനികർ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ ഒരു ഓപ്പറേഷൻ ആരംഭിച്ചു. ഈ പ്രദേശത്തെ ഏകദേശം 150-200 സാധാരണക്കാർ കുടുങ്ങി കിടക്കുന്നുണ്ട് .സൈനികർ നിലയുറപ്പിച്ചിരിക്കുന്ന എല്ലാ ഒറ്റപ്പെട്ട സ്ഥലങ്ങളുടെയും ഉപജീവനം ഉറപ്പാക്കുക, വിച്ഛേദിക്കപ്പെട്ടതും സൈനിക സാന്നിധ്യമില്ലാത്തതുമായ പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുക, വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളിലേക്കുള്ള ആശയവിനിമയവും ബന്ധവും പുനഃസ്ഥാപിക്കുക, നാശനഷ്ടങ്ങളുടെ വിലയിരുത്തൽ നടത്തുക എന്നിവ ഈ ശ്രമങ്ങളിൽ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]