
തൊടുപുഴ: മയക്കുമരുന്നിനെതിരെ യുവാക്കളെ ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി മഹീന്ദ്രാ വാഹനങ്ങളുടെ അംഗീകൃത വിതരണക്കാരായ ഹൊറൈസൺ മോട്ടോഴ്സ്, ആൾ കേരള വടം വലി അസോസിയേഷൻ, വിമുക്തി മിഷൻ എന്നിവയുടെ സഹകരണത്തോടെ അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കും. 11ന് വൈകിട്ട് ആറിന് കോലാനി- വെങ്ങല്ലൂർ ബൈപാസിലെ പുളിമൂട്ടിൽ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ നാൽപതിലേറെ ടീമുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മത്സരത്തിൽ 25,000 രൂപ വീതം ഒന്നാം സ്ഥാനവും കൂടാതെ പതിനെട്ടോളം ആനുപാതിക സമ്മാനങ്ങളും ഉണ്ടാകും. 11ന് വൈകിട്ട് ആറിന് അഡിഷണൽ ഇൻകം ടാക്സ് കമ്മിഷണർ ജ്യോതിഷ് മോഹൻ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് വീശിഷ്ടാതിഥിയാകും. 600 കിലോഗ്രാം വിഭാഗം മത്സര ഉദ്ഘാടനം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സുരേഷ് വർഗീസ് നിർവഹിക്കും. 455 കിലോഗ്രാം വിഭാഗം മത്സരം തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്യും. ഹോറൈസൺ മോട്ടോർസ് ചെയർമാൻ ഷാജി. ജെ. കണ്ണിക്കാട്ട്, എ.ഡി.എം ഷൈജു പി. ജേക്കബ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ നസീർ പി.എ, ജോയിന്റ് ആർ.ടി.ഒ പ്രദീപ് എസ്.എസ്, വാർഡ് കൗൺസിലർ കവിത വേണു, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. അജീവ് തുടങ്ങിയവർ പങ്കെടുക്കും. തൊടുപുഴ സി.ഐ സുമേഷ് സുധാകർ സമ്മാനദാനം നിർവഹിക്കും. ഹോറൈസൺ മോട്ടോർസ് സർവീസ് ജനറൽ മാനേജർ ശിവദാസൻ ടി.ആർ സ്വാഗതവും സെയിൽസ് ജി.എം പവിത്രൻ മേനോൻ നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ ഹോറൈസൺ മോട്ടോഴ്സ് ചെയർമാൻ ഷാജി ജെ. കണ്ണിക്കാട്ട്, ആൾ കേരള വടം വലി അസോസിയേഷൻ പ്രസിഡന്റ് ജോൺസൻ ജോസഫ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡിജോ ദാസ്, ഹോറൈസൺ മോട്ടോഴ്സ് സർവീസ് സി. ഇ. ഒ (ഗ്ലോബൽ) അലക്സ് അലക്സാണ്ടർ, സർവീസ് അസിസ്റ്റന്റ് ജനറൽ മാനേജർ ശിവദാസൻ ടി.ആർ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]