
ഇടുക്കി : നെടുങ്കണ്ടത്ത് കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ യുവതിക്കു നേരെ കാട്ടുപന്നി ആക്രമണം. നെടുങ്കണ്ടം തൂവല്‍ സ്വദേശി ഷൈബിയെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. നാട്ടുകാർക്കു സ്ഥിരമായി ആക്രമണത്തിൽ പരുക്ക് പറ്റുന്നത് പതിവ് വാർത്തയാണ്. ഇതിനെതിരെ അധകൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോളത്തെ ആവശ്യം.
ഷൈബിയെ കാട്ടുപന്നി, ഇടിച്ചിട്ട ശേഷം ഓടി മറഞ്ഞതിനാൽ കാലില്‍ നിസാരപരുക്ക് മാത്രമാണ് പറ്റിയത്. പരുക്കേറ്റ യുവതിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ്, ഷൈബിയുടെ അയല്‍വാസിക്കും കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. കാട്ടുപന്നിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]