അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ ഈമാസം 14ന് അഹമ്മദാബാദില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ പറഞ്ഞറിയാക്കാനാകാത്ത സന്തോഷത്തിലാണ് ഹരിയാന സ്വദേശി ലിയാഖത്ത് ഖാന്. രണ്ടുവയസുകാരി പേരക്കുട്ടിയെ ആദ്യമായി നേരിട്ട് കാണാനാകുന്നതിന്റെ അസുലഭ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാന്് ബ്ലോക്ക് വികസന മുന്‍ ഓഫീസര്‍ കൂടിയായ 63കാരന്. ചുരുക്കി പറഞ്ഞാല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – പാകിസ്ഥാന് മത്സരം ലിയാഖതിന് കുടുംബകാര്യമാണ്.
2019ല്‍ ദുബായിലായിരുന്നു മകള്‍ സാമിയയുടെയും ഹാസന് അലിയുടേയും വിവാഹം. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഫ്ലൈറ്റ് എഞ്ചിനയറായ സാമിയ ഹസന് അലിയെ പരിചയപ്പെടുന്നത് സുഹൃത്ത് വഴി. നിക്കാഹിന് കണ്ടതാണ് ലിയാഖത്ത് ഖാന് മകളെ. പലവിധ കാരണങ്ങളാല്‍ നാട്ടിലേക്കുള്ള സാമിയയുടെ യാത്രയും പാകിസ്ഥാനിലേക്കുള്ള ലിയാഖത്തിന്റെ യാത്രയും മുടങ്ങി. 2021ല്‍ മകള്‍ ഗര്‍ഭിണിയായപ്പോള്‍ ഭാര്യയെ പാകിസ്ഥാനിലേക്ക് അയച്ചെങ്കിലും ലിയാഖത്തിന് പോകാനായില്ല.
രണ്ടുവര്‍ഷം മുന്‍പ് ജനിച്ച പേരക്കുട്ടിയെ നേരിട്ട് കണ്ടിട്ടുമില്ല. അഹമ്മദാബാദില്‍ ഹസന് അലി കുടുംബവുമായി എത്തുമ്പോള്‍ ഏറെക്കാലമായുള്ള ആഗ്രഹം സഫലമാകുമെന്ന സന്തോഷം. ഒപ്പം മറ്റൊരു ആഗ്രഹം കൂടിയുണ്ട്. ഇഷ്ടതാരമായ വിരാട് കോലിക്കൊപ്പം സെല്‍ഫി.
പാകിസ്ഥാനെതിരെ മത്സരത്തിന് മുമ്പ് ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടുന്നുണ്ട്. ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഡങ്കിപ്പനിയെ തുടര്‍ന്ന് അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. പാകിസ്ഥാനെതിരായ മത്സരവും ഗില്ലിന് നഷ്ടമാവാന്‍ സാധ്യതയേറെയാണ്. പകരം ഇഷാന് കിഷന് ടീമിലെത്തും.
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന് കിഷന്, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര് അശ്വിന് / മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]