ആലപ്പുഴ: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഗാന്ധി ജയന്തി ജില്ലാതല ക്വിസ് മത്സരം ഒക്ടോബര്‍ 13ന് രാവിലെ 11ന് റൈബാന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. എല്ലാ സര്‍ക്കാര്‍, അംഗീകൃത എയ്ഡഡ്, അണ് എയ്ഡഡ്, സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്കും പങ്കെടുക്കാം. ഒരു സ്കൂളില്‍ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീം മാത്രമേ പങ്കെടുക്കാവൂ. ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും’ എന്നതാണ് വിഷയം. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഗാന്ധി ജയന്തി ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 11ന് വൈകിട്ട് അഞ്ചിനകം ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547052341. ഇ-മെയില്‍: [email protected]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]