അബുദാബി: ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിജയത്തുടക്കമിട്ട് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത് ഹോങ്കോംഗ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ അര്‍ധസെഞ്ചുറി മികവില്‍ 14 പന്ത് ബാക്കി നിര്‍ത്തി മറികടന്നു.
ലിറ്റൺ ദാസ് 39 പന്തില്‍ 59 റണ്‍സെടുത്ത് വിജയത്തിന് രണ്ട് റണ്‍സകലെ പുറത്തായപ്പോള്‍ തൗഹിദ് ഹൃദോയ് 34 റണ്‍സുമായി പുറത്താകാതെ നിന്നു. ഹോങ്കോംഗിന് വേണ്ടി അതീഖ് ഇക്ബാല്‍ 13 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു.
ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ ഹോങ്കോംഗിന് തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകളും അവസാനിച്ചു. സ്കോര്‍ ഹോങ്കോംഗ് 20 ഓവറില്‍ 143-7, ബംഗ്ലാദേശ് 17.4 ഓവറില്‍ 144-3. അനായാസം ബംഗ്ലാദേശ് ഹോങ്കോംഗ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് പവര്‍ പ്ലേയില്‍ 47 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ലിറ്റണ്‍ ദാസും തൗഹിദ് ഹൃദോയിയും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 95 റണ്‍സ് അടിച്ചെടുത്ത് വിജയം അനാസായമാക്കി.
ലിറ്റണ്‍ ദാസിന് പുറമെ 19 റണ്‍സെടുത്ത പര്‍വേസ് ഹൊസൈനിന്റെയും 14 റണ്‍സെടുത്ത തന്‍സിദ് ഹസന്റെയും വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. പൊരുതി നോക്കി ഹോങ്കോംഗ് നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 143 റണ്‍സടിച്ചത്.
40 പന്തില്‍ 42 റണ്‍സെടുത്ത നിസാഖത്ത് ഖാനാണ് ഹോങ്കോംഗിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ യാസിം മുര്‍താസ 19 പന്തില്‍ 28 റണ്‍സടിച്ചപ്പോള്‍ ഓപ്പണര്‍ സീഷാന്‍ അലി 34 പന്തില്‍ 30 റണ്‍സടിച്ചു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹോങ്കോംഗിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അൻഷുമാന്‍ റാത്തിനെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ പിടിച്ചു നിന്ന സീഷാന്‍ അലിയും ബാബര്‍ ഹയാത്തും ചേര്‍ന്ന് ഹോങ്കോംഗിനെ 30 റണ്‍സിലെത്തിച്ചു.
മൂന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത സീഷാന്‍ അലി-നിസാഖത്ത് ഖാന് സഖ്യമാണ് ഹോങ്കോംഗിന് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. സീഷാന്‍ അലിയെ ഹസന് സാക്കിബ് മടക്കിയെങ്കിലും ക്യാപ്റ്റന്‍ മുര്‍താസയെ കൂട്ടുപിടിച്ച് നിസാഖത്ത് ഖാന് ഹോങ്കോംഗിനെ 100 കടത്തി.
പതിനെട്ടാം ഓവറില്‍ മുര്‍താസ മടങ്ങിയെങ്കിലും പോരാട്ടം തുടര്‍ന്ന നിസാഖത്ത് ഖാന് ഹോങ്കോംഗിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചു.
ബംഗ്ലാദേശിനുവേണ്ടി ടസ്കിന് അഹമ്മദും ഹസന് സാക്കിബും റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ മുസ്തഫിസുര്‍ റഹ്മാന് വിക്കറ്റൊന്നും ലഭിച്ചില്ല. ആദ്യ മത്സരത്തില്‍ ഹോങ്കോംഗ് അഫ്ഗാനിസ്ഥാനോട് 94 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

