കൊച്ചി ∙ ഡ്യൂട്ടിയിൽ ഇല്ലാത്ത സമയത്ത് മദ്യപിച്ച് വാഹന പരിശോധന നടത്തിയതിന് നാട്ടുകാർ പിടികൂടി
ഏൽപ്പിച്ച മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാക്കനാട് ആർടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ (എഎംവി) ഇൻസ്പെക്ടർ എൻ.എസ്.ബിനുവിനെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലും സസ്പെൻഡ് ചെയ്തത്.
ബിനുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടർ വാഹന നിയമപ്രകാരവും അലക്ഷ്യമായി വാഹനമോടിച്ചതിന് ബിഎൻഎസ് അനുസരിച്ചും കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി വാഴക്കാല ജംക്ഷനിലുണ്ടായ സംഭവത്തെ തുടർന്നായിരുന്നു ബിനുവിന് സസ്പെൻഷൻ. രാത്രി പത്തുമണിയോടെ ഇതിലെ വാഹനത്തിൽ കടന്നു പോവുകയായിരുന്ന ബിനു ഒരു ഓട്ടോറിക്ഷയിൽ നിന്ന് മത്സ്യം റോഡ് സൈഡിലെ സ്റ്റാളിലേക്ക് മാറ്റുന്നത് കണ്ട് വാഹനം നിർത്തി.
തുടർന്ന് ഇത് നിയമവിരുദ്ധമാണെന്നും 5000 രൂപ പിഴയടയ്ക്കണമെന്നും ആവശ്യപ്പെട്ടു. യാത്രക്കാരെ കയറ്റേണ്ട
വാഹനത്തിൽ ചരക്കുസാധനങ്ങൾ കയറ്റി എന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും പിഴയടയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് ബിനു മദ്യപിച്ചിരുന്നു എന്ന് മനസ്സിലാകുന്നത്. തുടർന്ന് ഇയാളെ പോകാൻ അനുവദിക്കാതെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ തൃക്കാക്കര പൊലീസുമായും നാട്ടുകാർ വലിയ വാഗ്വാദത്തിലേർപ്പെട്ടു. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാതെ ബിനുവിനെ വിട്ടയയ്ക്കാൻ സാധ്യമല്ലെന്ന നിലപാടാണ് നാട്ടുകാർ എടുത്തത്.
തുടർന്ന് പൊലീസ് ബിനുവിനെ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയമാക്കിയതോടെയാണ് ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇയാളുടെ രക്തസാമ്പിൾ പരിശോധിക്കുകയായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]